അപകടകരമായ സാഹചര്യം!! ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥ- പാര്‍വതി തിരുവോത്ത്

നയന്‍താര നായികയായെത്തിയ പുതിയ ചിത്രം അന്നപൂരണി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തി എന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. വിഷയം ഉയര്‍ത്തികാട്ടി ചിത്രത്തിനെതിരെയും താരങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ നെറ്റ്ഫ്‌ളക്‌സ് ചിത്രം പിന്‍വലിച്ചിരുന്നു.

ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തത് പിന്നാലെയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

‘അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു’ എന്നാണ് താരം പങ്കുവച്ചത്. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പാര്‍വതി കുറിച്ചു.

അന്നപൂരണി എന്ന ചിത്രം ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ചിത്രം വിവാദത്തില്‍പ്പെട്ടത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ചിത്രത്തിലെ ദൃശ്യങ്ങള്‍ കാട്ടിയാണ് വിവാദം. ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം എത്തിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

Anu

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

28 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago