സ്വസ്ഥ ജീവിതത്തിന്റെ രഹസ്യം പങ്കുവച്ച് പാര്‍വതി തിരുവോത്ത്!!

മലയാളത്തിന്റെ പ്രിയ നായികയാണ് നടി പാര്‍വതി തിരുവോത്ത്. വേഷ പകര്‍ച്ചകളിലൂടെ താരം പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെല്ലാം ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതാണ്. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ താരം വെളിപ്പെടുത്താറുണ്ട്.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിയെത്തിയ താരം വിവാദങ്ങളിലും പെട്ടിരുന്നു. കരിയറില്‍ മികച്ച സമയത്താണ് താരം വിവാദങ്ങളില്‍ പെട്ടത്. പിന്നീട് അവസരങ്ങളും കുറഞ്ഞു, വലിയ സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. അതേസമയം, സ്‌ട്രോങായി തന്നെ താരം അതെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സ്വസ്ഥമായ ആരും കൊതിക്കുന്നൊരു സുന്ദര ജീവിതമാണ് താരം പങ്കിടുന്നത്. കൊച്ചിയിലെ തന്റെ വീട് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

നിറയെ ചെടുകളുള്ള മനോഹമായ വീടാണ് പാര്‍വതിയുടേത്. സിനിമാ കരിയറായതിനാല്‍ പ്രൊജക്ടുകളും സഹപ്രവര്‍ത്തകരുമെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാല്‍ സ്ഥിരമായ ഒരിടം എന്ന ആഗ്രഹത്തിലാണ് താന്‍ വീട് വെച്ചതെന്ന് താരം പറയുന്നു.

താന്‍ 36 ചെടികളുടെ അമ്മയാണെന്നാണ് തനിക്ക് സ്വയം തോന്നുന്നതെന്ന് പാര്‍വതി പറയുന്നു. മട്ടുപ്പാവില്‍ കായ്ക്കുന്ന മാവുണ്ട്. അത് കായ്ക്കുന്നെന്ന് അറിഞ്ഞപ്പോള്‍ പലര്‍ക്കും ഞെട്ടിലായിരുന്നു. ലെമണ്‍ ട്രീയുമുണ്ട്. വീട്ടിലുണ്ടാകുന്ന സിട്രസ് പഴങ്ങള്‍ താന്‍ സാലഡില്‍ ഉപയോഗിക്കാറുണ്ടെന്നും താരം പറയുന്നു. മാത്രമല്ല പതിനെട്ട് വര്‍ഷമായി ഒരു ചെടി തനിക്കൊപ്പമുണ്ടെന്നും പാര്‍വതി പറഞ്ഞു.

രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിച്ച് ഇവിടെ ഇരിക്കുമ്പോള്‍ ഇവിടെയാണ് താന്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കാന്‍ പറ്റാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. വീട്ടില്‍ ഭംഗിയായി ഒരുക്കിയ ലൈബ്രറിയുണ്ട്. 2640 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച വീട്ടില്‍ മൂന്ന് ബെഡ് റൂമുകളുണ്ട്.

തന്റെ സിംഗിള്‍ ജീവിതത്തിനെ കുറിച്ചും താരം പങ്കുവയ്ക്കുന്നുണ്ട്. താന്‍ തന്നെയാണ് തന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിന്‍ കാര്യങ്ങളും ഞാന്‍ ഞാനുമായാണ് ചര്‍ച്ച ചെയ്യുന്നത്. പങ്കാളിയുണ്ടായാല്‍ ഇതിന്റെയൊക്കെ ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിന് അപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയന്‍ഷിപ്പിലേക്ക് പോകണമില്ല. പങ്കാളിയില്ലാത്തത് തനിക്കൊരു വിടവായി തോന്നിയിട്ടില്ലെന്നും പാര്‍വതി പറയുന്നു.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

39 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago