വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത് 

Follow Us :

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച ‘ഉള്ളൊഴുക്ക്’ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രത്തിൽ ഉർവശിയുടെ അഭിനയവും പറഞ്ഞറിയിക്കേണ്ട ഒന്ന് തന്നെയാണ് എന്ന് പ്രേക്ഷകർ പറയുന്നു, ഇപ്പോൾ പാർവതി തന്റെ ഈ ഉള്ളൊഴുക്ക്  എന്ന ചിത്രം ചെയ്യുമ്പോൾ മറ്റു മൂന്ന് ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

സാധരണ താൻ അങ്ങനെ ചെയ്യുന്ന ഒരാളല്ല, സാധാരണ ഒരു കഥപാത്രം ചെയ്യ്തു കഴിഞ്ഞാൽ ഇമോഷണലി കണക്റ്റ് ആയതിനു ശേഷം അതിൽ നിന്നും അകലാൻ കുറച്ചു സമയമെടുക്കും, അതുകൊണ്ടു ഞാൻ മുൻപ് ഒരു വർഷത്തിൽ നാല് സിനിമകൾ ചെയ്യ്തുകഴിഞ്ഞാൽ പിന്നെ അഞ്ചു വര്ഷം ബ്രേക്ക് ആയിരിക്കും എടുക്കുന്നത് എന്നാൽ ഇപ്പോൾ അതിൽ നിന്നും മാറ്റം ഉണ്ട്

ആദ്യം ചിലപ്പോൾ ഞാൻ വര്ഷത്തിൽ നാല് സിനിമകൾ ചെയ്യാറില്ലായിരുന്നു ഒന്നോ രണ്ടോ, പിന്നെ അതിൽ മാറ്റം ഉണ്ടായി ഒരു വര്ഷം അഞ്ചു സിനിമ അയി, കോവിഡ് കഴിഞ്ഞു ഈ ഇൻഡസ്ടറി ഓൺ ആയപ്പോൾ അതിൽ ഒരു മാറ്റം വീണ്ടും വന്നു, അതുകൊണ്ടു തന്നെ ഒരു കഥപാത്രം ചെയ്യ്തു കഴിഞ്ഞാൽ പെട്ടന്ന് എനിക്ക് മറ്റൊരു കഥാപത്രത്തിലേക് എത്താൻ കഴിയുന്നുണ്ട്, അത് എന്റെ ഇപ്പോളത്തെ നല്ലൊരു മാറ്റമാണ്, അതുകൊണ്ടു വർഷത്തിൽ എനിക്ക് നാലഞ്ച് സിനിമകൾ ചെയ്യാൻ കഴിയുന്നുണ്ട് പാർവതി തിരുവോത്ത് പറയുന്നു