ഒറിജിനലിനെ വെല്ലും! ഉലക നായകന്റെ ഗാനം ഏറ്റുപാടി യുവാവ് ! വീഡിയോ വൈറലാകുന്നു

വിക്രം സിനിമ അതിന്റെ വിജയ കുതിപ്പ് തുടരവെ, സിനിമയിലെ ഉലക നായകന്റെ ഗാനം ഏറ്റുപാടിയ ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഭിന്ന ശേഷിക്കാരനായ യുവാവാണ് വിക്രം സിനിമയിലെ ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. വിക്രം സിനിമിയിലെ ഹിറ്റ് ഗാനം പത്തല..പത്തലയാണ് ഇദ്ദേഹം പാടിയിരിക്കുന്നത്. കമല്‍ഹാസന്‍ ടീം ഓണ്‍ലൈന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

വീഡിയോയ്ക്ക് നിരവധിപ്പേരാണ് ഇതിനോടകം തന്നെ കാഴ്ച്ചക്കരായി ഉള്ളത്. പ്ലാസ്റ്റിക്ക് ബക്കറ്റില്‍ താളം പിടിച്ചാണ് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഈ യുവാവ് ഗാനം ആലപിച്ചിരിക്കുന്നത്. കമല്‍ഹാസന്‍ ആരാധകരും ഈ കലാസൃഷ്ടി ആഘോഷമാക്കി മാറ്റുന്നുണ്ട്. സിനിമയിലെ ഒറിജിനല്‍ ഗാനം പോലെ തന്നെയുണ്ടെന്നാണ് ഗാനാലാപനം കേട്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്.

വിക്രം സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ റിലീസായി ജനഹൃദയം കീഴടക്കം ഗാനം തന്നെയായിരുന്നു പത്തല.. പത്തല… എന്ന് തുടങ്ങുന്ന ഗാനം.. കമല്‍ഹാസന്‍ തന്നെയാണ് ഈ ഗാനത്തിന് വരികള്‍ എഴുതിയത്. പാട്ട് പാടിയതും അദ്ദേഹം തന്നെ.. അനിരുദ്ധ് രവിചന്ദര്‍ ആണ് ഈ പാട്ടിന്‌റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ദിവങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ് ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയ ഗാനമാണ് ഇത്. ഇതില്‍ ഉലകനായകന്റെ വെറൈറ്റി ഡാന്‍സ് സ്റ്റെപ്‌സും വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ഒറിജിനല്‍ പത്തല…ഗാനം പോലെ തന്നെ തന്റെ പരിമിതികള്‍ക്കുള്ളില്‍ വെച്ച് ഈ പാട്ട് അതിമനോഹരമായ പാടിയ യുവാവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago