മലയാള സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ചെത്തുന്ന പത്താം വളവ് എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മെയ് പതിമൂന്നിനാണ് സിനിമയുടെ റിലീസ് തീയതി. ഇന്ദ്രജിത്ത് വീണ്ടും ഒരു പോലീസ് വേഷത്തില്‍ എത്തുന്ന ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മാമാങ്കം, ജോസഫ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം എം പദ്മകുമാര്‍ സംവിധാനം ഒരുക്കുന്ന ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവക കഥയെ ആസ്പദമാക്കി ഒരുക്കിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇന്ദ്രജിത്ത് സുകുമാരനും
സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഒരു പരോള്‍ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് പറയുന്നത് എന്നാണ് സൂചന. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമയില്‍ അജ്മലും ഒരു
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. അതിഥി രവിയും സ്വാസികയും ആണ് നായികനാരായി എത്തുന്നത്. അതേസമയം, റീല്‍സിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ കണ്മണി കുട്ടിയും ഈ സിനിമയിലൂടെ തന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിയ്ക്കുകയാണ്. നടി മുക്തയുടെ മകളാണ് കണ്മണി. സുരാജിന്റെ മകളുടെ വേഷത്തിലാണ് കണ്മണി എത്തുന്നത്. ഇവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…