കണ്ണൂര്‍ ഇന്റര്‍സിറ്റിയില്‍ ആരാധകര്‍ക്കൊപ്പം താരങ്ങളും! ട്രെയിനില്‍ സര്‍പ്രൈസൊരുക്കി പത്തൊന്‍പതാം നൂറ്റാണ്ട് ടീം

ലോക്കല്‍ ട്രെയിനില്‍ ആരാധകര്‍ക്കൊപ്പം യാത്ര ചെയ്ത് വേറിട്ടൊരു സിനിമാ പ്രമോഷന്‍. പത്തൊന്‍പതാം നൂറ്റാണ്ട് ടീം ആണ് വേറിട്ട പ്രചരണവുമായി ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കിയത്. കഴിഞ്ഞ ദിവസത്തെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ ആയിരുന്നു താരഎത്തിയത്.

എറണാകുളം മുതല്‍ കണ്ണൂര്‍ വരെ ട്രെയിന്‍ യാത്ര ചെയ്താണ് താരങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ട് ആരാധകരിലേക്ക് എത്തിക്കുന്നത്. ട്രെയിനില്‍ താരങ്ങളെ അടുത്തു കണ്ടപ്പോള്‍ യാത്രക്കാര്‍ ഞെട്ടി. പിന്നെ സെല്‍ഫിയെടുത്തും സംസാരിച്ചും സന്തോഷം പങ്കുവെച്ചു.

രാവിലെ 6 മണിക് പുറപ്പെട്ട എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ ആയിരുന്നു സര്‍പ്രൈസ്. പത്തൊന്‍പതാം നൂറ്റാണ്ട് നായകന്‍ സിജു വില്‍സണ്‍, നായിക കയാദു ലോഹര്‍, ടിനി ടോം എന്നിവരാണ് ട്രെയിനിലെത്തിയത്. ട്രെയിന്‍ കണ്ണൂര്‍ എത്തുന്നത് വരെ താരങ്ങള്‍ ആരാധകര്‍ക്കൊപ്പമായിരുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. തിരുവോണ ദിനത്തില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനെയാണ് അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago