‘പുലര്‍കാലേ പൂവിളി കേട്ടു’… ദിലീപിന്റെ ‘പവി കെയര്‍ ടേക്കറിലെ ഗാനം പുറത്തുവിട്ടു

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ അണിനിരക്കുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിലെ ‘പുലര്‍കാലേ പൂവിളി കേട്ടു’.. എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 26ന് റിലീസ് ചെയ്യും. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. കന്നഡയിലും മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഛായാഗ്രഹണം സനു താഹിര്‍.

അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, എഡിറ്റര്‍: ദീപു ജോസഫ്, ഗാനരചന: ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ്: റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രാകേഷ് കെ രാജന്‍.

കോസ്റ്റ്യൂംസ്: സഖി എല്‍സ,മേക്കപ്പ് :റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍,സൗണ്ട് മിക്സിങ്: അജിത് കെ. ജോര്‍ജ്,സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്: യെല്ലോ ടൂത്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സുജിത് ഗോവിന്ദന്‍, കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിങ്ങ് ഡിസൈന്‍: പപ്പെറ്റ് മീഡിയ, പിആര്‍ഒ:എ എസ് ദിനേശ്.

Ajay

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago