കേരള പോലീസിന് അറിയാത്ത സ്ഥലമാണല്ലൊ തമിഴ്‌നാട്..! ശ്രദ്ധ നേടി പീസിന്റെ ട്രെയിലര്‍!

മലയാളത്തിന്റെ പ്രിയനടന്‍ ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പീസിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ആക്ഷേപഹാസ്യ ചിത്രമായി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് പീസ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും പറയുന്നതാണ് ഈ സിനിമയുടെ പ്രമേയം. കാര്‍ലോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത് ജോജു ജോര്‍ജാണ്.

മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം എത്തുന്ന ഈ സിനിമ അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ്. ജോജു ജോര്‍ജിന് ഒപ്പം, ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍, വിജിലേഷ്.. തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സിനിമയുടെ ഒരു മിനിറ്റും നാല്‍പ്പത്തിയഞ്ച് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സിനിമയുടെ ട്രെയിലര്‍ കണ്ട് തന്നെ ഒരു ഹിറ്റ് മണക്കുന്നണ്ടല്ലോ എന്നാണ് പ്രേക്ഷകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ട്രെയിലര്‍ കണ്ടതോടെ ഒരിക്കല്‍ കൂടി വേദനയോടെ അനില്‍ നെടുമങ്ങാട് എന്ന കലാകാരനെ കുറിച്ചുള്ള വാക്കുകളും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഈ സിനിമയ്ക്ക് എല്ലാവിധ ആശംസകളും ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ കുറിയ്ക്കുന്നു.

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ‘പീസി’ന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരനും ജോജുവും ചേര്‍ന്നാണ്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago