നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ് താരം. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് താരത്തിന് നിരവധി ആരാധകരെ ലഭിച്ചത്. അതിനു ശേഷം ബിഗ് ബോസ് ആദ്യ സീസണിന്റെ ഭാഗമാകാനും പെർലിക്ക് കഴിഞ്ഞു. പരുപാടിയിൽ വെച്ച് പരിചയപ്പെട്ട ശ്രീനിഷുമായി ബിഗ് ബോസ്സിൽ വെച്ച് തന്നെ പേർളി പ്രണയത്തിൽ ആകുകയായിരുന്നു. എന്നാൽ പരിപാടിക്ക് വേണ്ടിയുള്ള വെറുമൊരു സ്കിറ്റ് മാത്രമായിരിക്കും ഇവരുടെ പ്രണയം എന്നാണ് പല പ്രേക്ഷകരും വിചാരിച്ചിരുന്നത്. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നു ദിവസങ്ങൾക്ക് ഇപ്പുറം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ ഇവർ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദമ്പതികൾ കൂടിയാണ്. ഇരുവർക്കും കുഞ്ഞു നില പിറന്നത് ഇവർ ആഘോഷക്കമാക്കിയിരുന്നു. ഗർഭകാല വിശേഷങ്ങൾ എല്ലാം പേർളി സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അവ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന് ഈ വിഷയത്തിൽ ചില വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആണ് താരം.
പ്രെഗ്നൻസി മൂന്ന് മാസം ആയപ്പോൾ ആണ് പേർളി ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ തന്റെ പ്രെഗ്നസിയുടെ ആദ്യ മൂന്ന് മാസം എങ്ങനെ എന്ന് തുറന്നു പറയുകയാണ് പേർളി. പേര്ളിയുടെ വാക്കുകൾ ഇങ്ങനെ, ആദ്യ മൂന്നു മാസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. ഫിസിക്കലി വളരെ വീക്ക് ആയിരുന്നു. 23 പ്രാവശ്യമൊക്കെ ശർദ്ധിച്ചിട്ടുണ്ട്. ആ സമയത്ത് നിലയെ നോക്കിയിരുന്നത് മമ്മിആയിരുന്നു . എനിക്ക് ഇഷ്ട്ടപെട്ട പല ഫുഡും കഴിക്കാൻ പറ്റാതെ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒകെ ആണ്. ജീവിതത്തിലേക്ക് തിരിച്ച് വന്നത് പോലെയാണ് ഇപ്പോൾ തനിക്ക് തോന്നുന്നത് എന്നും പേർളി പറഞ്ഞു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…