ഓണ്‍ലൈന്‍ വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയാമെന്നും താരം പറഞ്ഞു. ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല എന്നും പേളി ഇന്ത്യഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം മരണത്തെ വച്ചൊക്കെ കൊടുക്കുന്നത് വളരെ മോശമാണ്. നമുക്ക് പരിചയമുള്ള ചിലരുടെ മരണ വാര്‍ത്ത കണ്ട് അതില്‍ കയറുമ്പോള്‍ അതിങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ കൊടുക്കുന്നത് കാണുമ്പോള്‍ ഇറിറ്റേഷനാണ് തോന്നുക. ഒരാളുടെ മരണം തമാശയല്ല. അത്തരത്തില്‍ കൊടുക്കുമ്പോഴാണ് വിഷമം തോന്നാറുള്ളതെന്നും താരം പ്രതികരിച്ചു. നടന് ലാലു അലക്സിന്റെ അപകടമൊക്കെ വലിയ രീതിയില്‍ കൊടുത്തിരുന്നു. മുപ്പത് വര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ നടന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കൊരു അപകടം സംഭവിച്ചതിനെ കുറിച്ച് നടന് ലാലു അലക്സ് പറഞ്ഞിരുന്നു. നടന് രതീഷിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ഒറ്റയ്ക്ക് കാര്‍ ഓടിച്ച് വരുന്നതിനിടെ കാറിന്റെ സ്റ്റീയറിങ് കണ്ട്രോള് പോയി എവിടെയോ ചെന്ന് ഇടിക്കുകയായിരുന്നു.
നല്ല സുഹൃത്തായിരുന്ന രതീഷിന്റെ വേര്‍പാടുണ്ടാക്കിയ വേദന കാരണമാണ് അന്നങ്ങനെ സംഭവിച്ചതെന്നും അവന്റെ നന്മ കൊണ്ടാവും ഒന്നും പറ്റാതെ പോയതെന്നുമാണ് ലാലു അലക്സ് പറഞ്ഞത്. ഇത് പിന്നീട് വലിയ വാര്‍ത്തായായിരുന്നു. ഇതിനെ കുറിച്ചാണ് പേളി പ്രതികരിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…