ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും അറിയുകയും ചെയ്ത ഒരാൾ !! വികാരഭരിതയായി പേളി

നടിയും അവതാരികയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടിയാണ് പേളി മാണി.  ഇപ്പോൾ പേളി തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച പോസ്റ്റ് വൈറൽ ആയി മാറുകയാണ്. തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേർന്നു കൊണ്ടാണ് പേളി തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പേളിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

എന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്ന, എന്നെ ഏറ്റവുമധികം പഠിപ്പിച്ച, എന്നോട് ഏറ്റവുമധികം ക്ഷമ കാണിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, ഏറ്റവുമധികം സന്തോഷിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്തു തരികയും എന്നെ ഏറ്റവുമധികം പരിചരിക്കുകയും ചെയ്ത വ്യക്തിക്ക്, ഞാന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ എന്നെ കാണുകയും അറിയുകയും ചെയ്ത ഒരേ ഒരാള്‍ അമ്മയാണ്. ചില സമയങ്ങളില്‍ എന്റെ മനസ്സല്പം തളര്‍ന്നാല്‍ അമ്മ എന്നെ വിളിച്ചു ഓരോ തമാശകള്‍ പറയും. ഇത്ര ദൂരെ ഇരുന്നുകൊണ്ട് എന്റെ മനസ് മനസിലാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അത്ഭുതപെടാറുണ്ട്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അമ്മ…

നമ്മുടെ കുടുംബത്തിലെ ഏറ്റവും ശാന്തയായ വ്യക്തിയാണ് അമ്മ. അമ്മയെ കണ്ട് പഠിച്ചുകൊണ്ട് ആ സ്‌നേഹത്തിന്റെയും പരിപാലനത്തിന്റെയും അനുകമ്ബയുടെയും പാഠങ്ങള്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ കൊത്തിവച്ചിട്ടുണ്ട്.

ഞാന്‍ മാധ്യമ രംഗത്തേക്ക് വരുന്നത് അമ്മയ്ക്ക് ഒരിക്കലും ഇഷ്ടമുണ്ടായിരുന്നില്ല. പകരം ചില ഉപാധികളോടെ എന്റെ സ്വപ്നത്തെ പിന്തുടരാന്‍ അനുവദിച്ചു. അമ്മക്കെന്നും ഞാന്‍ സന്തോഷത്തോടെ ഇരിക്കണമായിരുന്നു. എന്നും അമ്മ എന്നേ സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ… അമ്മ എന്ന് നിങ്ങളെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്…നിങ്ങളൊരു സൂപ്പര്‍ മോം ആണ്…ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു അമ്മാ….എനിക്ക് എഴുതിക്കൊണ്ടേ ഇരിക്കാന്‍ സാധിക്കും, കാരണം എനിക്ക് അമ്മയോടുള്ള സ്‌നേഹം അനന്തമാണ്. പേളി കുറിച്ചു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago