Categories: Film News

‘ശരിക്കും ആശുപത്രിയിലേക്ക് തന്നെയാണോ…’; പേളിയുടെ പാക്കിം​ഗ് കണ്ട് റേച്ചലിനും എല്ലാവ‍ർക്കും ‘കിളി പോയി’, വീഡിയോ വൈറൽ

അവതാരികയായും പിന്നീട് ബി​ഗ് ബോസിലെ മിന്നുന്ന പ്രകടനങ്ങളിലൂടെയും പേളി മാണി മലയാളികൾക്ക് പ്രിയപ്പെട്ടവളാകുന്നത്. ബി​ഗ് ബോസിലൂടെ പ്രണയിച്ച വിവാ​ഹിതരായ പേളിയും ശ്രീനിഷിനും ഒരുപാട് ആരാധകരുണ്ട്. ഇരുവരുടെയും മകളായ നില ബേബിയും ഒരു കൊച്ച് സൂപ്പർ സ്റ്റാർ തന്നെയാണ്. നിലയ്ക്ക് കൂട്ടായി ഒരാൾ കൂടി എത്തുകയാണെന്ന് പേളി മുമ്പ് അറിയിച്ചിരുന്നു. ആദ്യത്തെ മൂന്ന് മാസം അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും വീഡിയോ ഒന്നും എടുക്കാൻ സാധിക്കുന്ന അവസ്ഥയിൽ അല്ലായിരുന്നുവെന്നും പേളി പറഞ്ഞിരുന്നു.

ഇപ്പോൾ പ്രസവദിനം അടുക്കുമ്പോൾ ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചാണ് പേളി വീഡിയോ ചെയ്തിട്ടുള്ളത്.
ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോയാണ് ഏറ്റവും ഒടുവിൽ പങ്കുവെച്ചത്. നിലയുടെ പ്രസവസമയത്ത് ബാഗ് പാക്ക് ചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന ശ്രുതിയും സഹോദരി റേച്ചലും തന്നെയാണ് ഇത്തവണയും പേളിക്ക് കൂട്ടായുള്ളത്. ആവശ്യമുള്ള വസ്ത്രങ്ങളും മേക്കപ്പ് കിറ്റും സഹിതം എല്ലാ ഒരുക്കങ്ങളും പേളി നടത്തുന്നുണ്ട്.

ഹോസ്പിറ്റൽ ബാ​ഗ് ആണ് തയാറാക്കുന്നതെങ്കിലും ഇതിൽ ആശുപത്രിയിലേക്കുള്ള കാര്യങ്ങൾ എവിടെയെന്നാണ് റേച്ചൽ ചോദിക്കുന്നത്. പേളിയുടെ പാക്കിം​ഗ് കണ്ടിട്ട് ഇത് ഹോസ്പിറ്റൽ ബാഗ് ലിസ്റ്റല്ല, പിക്നിക് ലിസ്റ്റ് ആണെന്നാണ് റേച്ചലിന്റെ കമന്റ്. എല്ലാം പാക്ക് ചെയ്ത് അവസാനം നിലു ബേബിയെയും പേളി കാണിക്കുന്നുണ്ട്. നിലുവിനെ എന്തായാലും ആശുപത്രിയിൽ കൊണ്ടുപോകുമെന്നാണ് പേളി പറയുന്നത്.

Gargi

Recent Posts

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

10 mins ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

41 mins ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

3 hours ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

5 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

5 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

5 hours ago