ട്രോളന്മാര്‍ പേര്‍ളി മാണിയെ ഒഴിവാക്കിയോ..? “എന്നെ ഇങ്ങനെ അവോയിഡ് ചെയ്യല്ലേ”..!!

അവതരണശൈലികൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് പേര്‍ളി മാണി. താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു പോസിറ്റീവ് വൈബായിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷം കുഞ്ഞുനിലയെ കൂടുതല്‍ ശ്രദ്ധിക്കാനായി ഈ രംഗത്ത് നിന്ന് വിട്ടുനിന്ന താരം കൂടുതല്‍ സിനിമകളിലൂടെ വീണ്ടും സജീവമാവുകയാണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് നായകനായി എത്തുന്ന വാലിമൈ എന്ന സിനിമയിലാണ് പേര്‍ളി അഭിനയിച്ചിരിക്കുന്നത്.

തന്റെ പുതിയ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ ചാനലിനോട് പങ്കുവെയ്ക്കവെ തന്നെ ട്രോളന്മാര്‍ അവോയിഡ് ചെയ്യുന്നു എന്നാണ് പേര്‍ളി പറഞ്ഞിരിക്കുന്നത്. ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു’വെന്നായിരുന്നു പേളിയുടെ മറുപടി. താരത്തിന്റെ അവതരണ ശൈലിയില്‍ വന്ന ചെറിയ തമാശകളും തേങ്ങാക്കൊല എന്ന് പേര്‍ളിയുടെ പാട്ടിനുമെല്ലാം ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തീര്‍ത്ത ഒരു കാലമുണ്ടായിരുന്നു.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ട്രോളുകള്‍ എല്ലാം മിസ്സ് ചെയ്യുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.. പേര്‍ളിയുടെ വാക്കുകളിലേക്ക്… നട തുറന്നു കെടന്നു, തേങ്ങാക്കൊല തുടങ്ങിയ എന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടതാണ്, ഞാനൊരുപാട് എന്‍ജോയ് ചെയ്തിരുന്നു അതൊക്കെ. ഇപ്പോള്‍ അതൊക്കെ മിസ്സ് ചെയ്യുന്നു,

എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ?,…ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്‌സ് ചെയ്യാന്‍ നിനക്ക് പക്വത ഉണ്ടെങ്കില്‍ മാത്രമേ ഈ ഇന്‍ഡസ്ട്രിയിലേക്ക് കയറാവൂ. ഇതെല്ലാം ഇതിന്റെ ഭാഗമാണ് എന്നാണ് പേര്‍ളി പറയുന്നത്.

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

55 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago