Categories: Film News

ബിഗ് ബോസില്‍ 47 കിലോ ആയിരുന്ന ഞാന്‍ ഇപ്പോള്‍ 78 കിലോയായി ; തുറന്നു പറഞ്ഞ് പേളി മാണി

 

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഇരുവരേയും മലയാളികള്‍ അറിയുന്നത് ടെലിവിഷനിലൂടെയാണ്. ജനപ്രീയ സീരിയല്‍ നടനായിരുന്നു ശ്രീനിഷ്. പേളിയാകട്ടെ മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകമാരില്‍ ഒരാളും. ബിഗ് ബോസില്‍ വച്ചാണ് ശ്രീനിഷും പേളിയും സുഹൃത്തുക്കളാകുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്ര ചര്‍ച്ചയായ മറ്റൊരു പ്രണയമുണ്ടാകില്ല. ബിഗ് ബോസിന് ശേഷം പേളിയും ശ്രീനിഷും പിരിയുമെന്ന് പലരും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തെ സംശയത്തിന്റെ കണ്ണിലൂടെ നോക്കിയവര്‍ക്ക് ജീവിതത്തിലൂടെ പേളിയും ശ്രീനിഷും മറുപടി നല്‍കി. മതത്തിന്റെയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ മറികടന്ന് പേളിയും ശ്രീനിഷും ഒന്നായി. അമ്മയും അച്ഛനുമായി. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും.

ആരാധകര്‍ സ്‌നേഹത്തോടെ പേളിഷ് എന്ന് വിളിക്കുന്ന പേളിയും ശ്രീനിഷും തങ്ങളുടെ ജീവിതത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പേളിയും ശ്രീനിഷും മനസ് തുറന്നത്. ഗര്‍ഭ കാലത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പേളി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.  ദൈവമേ ശരീരം ഇത്രയും മാറിപ്പോയല്ലോ എന്നാണ് ആദ്യം ചിന്തിക്കുക. ബിഗ് ബോസില്‍ 47 കിലോ ആയിരുന്ന ഞാന്‍ ഇപ്പോള്‍ 78 കിലോയാണ്. അടിസ്ഥാന സ്വഭാവത്തില്‍ വലിയ മാറ്റമൊന്നുമില്ല. പിന്നെ അമ്മയാവുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുമല്ലോ. എല്ലാവരും മാറും. മാറ്റങ്ങളെ ആസ്വദിച്ച് ജീവിക്കുന്നു. ശ്രീനിയിലും കാണാം ആ മാറ്റം” എന്നാണ് പേളി പറയുന്നത്.

അതേസമയം, ഈ കാലം പരമാവധി ആസ്വദിക്കണമെന്നാണ് പേളി പറയുന്നത്. അമ്മ ചെയ്യുന്നതെല്ലാം കുഞ്ഞിനും അറിയാന്‍ പറ്റുമെന്നാണ്. ഡോക്ടറുടെ സമ്മതമുണ്ടെങ്കില്‍ പരമാവധി ആക്ടീവായിരിക്കാം. ഇഷ്ടമുള്ള സാധനങ്ങള്‍ കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും യാത്ര ചെയ്തുമൊക്കെ എന്റെ ഗര്‍ഭകാലം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇതിനിടെ ശ്രീനിക്കും നീലുവിനുമൊപ്പം തുര്‍ക്കിയില്‍ പോയിരുന്നുവെന്നും പേളി പറയുന്നത്. വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്ര ചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും. അതൊന്നും മനസിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമൊന്നുമെന്നും പേളി പറയുന്നുണ്ട്. പേളിയെക്കുറിച്ചും പേളിയിലെ അമ്മയെക്കുറിച്ചും ശ്രീനിഷും സംസാരിക്കുന്നുണ്ട്. പേളി ബെസ്റ്റ് അമ്മയാണെന്നാണ് ശ്രീനി പറയുന്നത്. പേളിയ്ക്ക് പണ്ടേക്കുട്ടിക്കളിയുണ്ട്. അതേപോലെ പക്വതയുള്ള മറ്റൊരു വശവും ഉണ്ട്. നീലു വന്ന ശേഷം പേളി മാറിയെന്ന് എനിക്ക് പറയാനാവില്ല. നിലുവിന് എന്നെക്കാള്‍ അടുപ്പം അവളോടാണ്. ഞാന്‍ പറയും, പേളീ നീ ബെസ്റ്റ് അമ്മ ആണുകേട്ടോ എന്ന്. എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ കണ്ട ഏറ്റവും നല്ല അമ്മയാണ് പേളിയെന്ന് ശ്രീനി പറയുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്. കുടുംബമാണ് പ്രധാനം. അതുമാത്രമല്ലേ അവസാനം വരെയുണ്ടാവൂ. നിലു ജനിച്ച ശേഷം ഞാന്‍ സീരിയലില്‍ നിന്നും പേളി ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും ബ്രേക്കെടുത്തു. ഒന്നിച്ച് ചെയ്യാവുന്ന വര്‍ക്കെന്ന നിലയിലാണ് യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കുന്നത്. പിന്നെ യൂട്യൂബിന് വേണ്ടി സ്റ്റുഡിയോ ഇട്ടു. സ്റ്റാഫിനെ വച്ചു. ഒന്നിച്ച് കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ശ്രീനി പറയുന്നത്. ഒന്നിച്ചിരിക്കാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്. ഞങ്ങളെടുത്ത തീരുമാനമാണത്. ശ്രീനിയ്ക്ക് സിനിമയാണ് പാഷന്‍. നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യും. യൂട്യൂബാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രൊഫഷന്‍. സാങ്കേതിക വശങ്ങളും സാമ്പത്തിക കാര്യങ്ങളുമൊക്കെ ശ്രീനി നോക്കും. ക്രിയേറ്റീവ് സൈഡ് ഞാനും നോക്കുമെന്ന് പേളിയും പറയുന്നു.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago