‘ഇളയ നില വരുന്നു’; വീണ്ടും അമ്മയാകാൻ ഒരുങ്ങി പേർളി മാണി

അവതാരകയായും അഭിനേത്രിയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയുമെല്ലാം മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ പേർളിയോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പേർളി ഗർഭിണിയാണോ എന്ന ആരാധകരുടെ സംശയമാണ് താരം ഇപ്പോൾ തീർത്തിരിക്കുന്നത്.

തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ വിഡിയോയിലൂടെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് താരത്തിന് ശ്രീനിഷിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.