പേർളി ഗർഭം വിറ്റു കാശാക്കുന്നു! ഇതവരുടെ സന്തുഷ്ട്ട കുടുംബമാണ് ഇതിൽ നിങ്ങൾക്ക് പങ്കില്ല, നെഗറ്റീവ് കമന്റിനെതിരെ ആരാധകർ

നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് പേർളി മാണിയും, ശ്രീനിഷും, ഇപ്പോൾ തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്ന് സോഷ്യൽ മീഡിയ വഴി ഇരുവരും ആരാധകരെ അറിയിച്ചു, എന്നാൽ പേർളി പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോയിൽ വന്ന ഒരു നെഗറ്റീവ് കമെന്റിനെതിരെ പ്രതികരിച്ചു ആരാധകർ എത്തിയിരിക്കുകയാണ്,

പേർളി ഗർഭം വിറ്റു കാശുണ്ടാക്കുന്നു എന്നൊരാൾ നെഗറ്റീവ് കമെന്റ് ചെയ്യ്തിരുന്നു, എന്നാൽ അതിനെ ചില ആരാധകർ പ്രതികരിച്ചത് ഇങ്ങനെ, ഇതവരുടെ സന്തുഷ്ട കുടുംബം ആണ്, അവരെ ഇഷ്ട്ടം അല്ലെങ്കിൽ നിങ്ങൾ കാണേണ്ട, ഞങ്ങൾ കണ്ടുകൊള്ളാം,പേര്ളിയെ വിമർശിക്കാൻ നിങ്ങൾക്കെന്തു യോഗ്യത ആണുള്ളത്. അവൾ നല്ലൊരു അമ്മയാണ്, ഭാര്യ ആണ്, മരുമകൾ ആണ്

എന്നാൽ പേര്ളിയുടെ ഈ വീഡിയോയെ അനുകൂലിച്ചും ഒരുപാട് പേരെത്തുന്നുണ്ട്, പേര്ളിയുടെ വയർ കണ്ടു കഴിഞ്ഞാൽ ഇരട്ട കുട്ടികൾ ആണെന്നുതോന്നുന്നു എന്നും പറയുന്നു. പേര്ളിയും, ശ്രീനിഷും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒപ്പം വിവാഹം കഴികുന്നതും, ഇപ്പോൾ ഇരുവർക്കും നില എന്നൊരു മകളുമുണ്ട്.

 

Suji