പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരങ്ങൾക്ക് ഒരു പെൺകുഞ്ഞു ജനിച്ചിരുന്നു. നില എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങുകൾ എല്ലാം ആഘോഷപൂർവം ആണ് താരദമ്പതികൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരുന്നു. കുഞ്ഞു നിലയുമായുള്ള തങ്ങളുടെ സന്തോഷങ്ങൾ എല്ല്ലാം ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ സന്തോഷം പങ്കുവെക്കുകയാണ് പേർളി മാണി. കുഞ്ഞു പിറന്നതിനു ശേഷമുള്ള തങ്ങളുടെ ജീവിതത്തിലെ ആദ്യ ആഘോഷം അറിയിച്ചിരിക്കുകയാണ് ഇരുവരും. പേര്ളിയും ശ്രീനിഷും ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷികം ആഘോഷിക്കുകയാണ്.
പേർളി ആണ് ശ്രീനിഷിനു ആദ്യം ആശംസകളുമായി എത്തിയത്.’ ശ്രീനി ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്കാന് പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള് നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്’. എന്നാണ് പേളി സോഷ്യല്‍ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മകൾക്കും ശ്രീനിക്കും ഒപ്പമുള്ള മനോഹരമായ ഒരു ചിത്രവും പേർളി പങ്കുവെച്ചിട്ടുണ്ട്. പേർളിയോടുള്ള സ്നേഹം പ്രകടമാക്കും വിധം കുറിപ്പുമായി ശ്രീനിഷും എത്തിയിരുന്നു. ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…