എന്റെ ഏറ്റവും വിലപ്പെട്ട നിമിഷം!! മാലാഖ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് പേളി മാണി

കഴിഞ്ഞ ദിവസമാണ് നടി പേളി മാണിയും ശ്രീനിഷും രണ്ടാമത്തെ കണ്‍മണിയെത്തിയ സന്തോഷം പങ്കുവച്ചത്. പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും സുഖമായും ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് ശ്രീനിഷ് പങ്കുവച്ചത്. ഇപ്പോഴിതാ മാലാഖ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പേളി.

ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ചിത്രത്തിനോടൊപ്പം ഹൃദ്യമായ കുറിപ്പും പങ്കുവച്ചിട്ടുണ്ട് പേളി. അവളുടെ മൃദുവായ ചര്‍മ്മയും ഹൃദയമിടിപ്പും ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി ഓര്‍മ്മിക്കപ്പെടുമെന്നും പേളി പറയുന്നു.

‘നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ആദ്യമായാണ് ഞാനവളെ എടുക്കുന്നത്. അവളുടെ മൃദുവായ ചര്‍മ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടും…ആനന്ദ കണ്ണീര്‍ പൊഴിയുകയാണ്, ഇന്ന് ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ കൂടി അഭിമാനിയായ അമ്മയായിരിക്കുകയാണ്. നിങ്ങള്‍ എല്ലാവരും സ്‌നേഹ പ്രാര്‍ത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നതില്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുകയാണ്. എല്ലാവര്‍ക്കും ഒരുപാട് നന്ദി’, എന്ന് പേളി മാണി കുറിച്ചു.

നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. ഇന്നലെ വൈകിട്ടാണ് തങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് അരവിന്ദ് അറിയിച്ചത്. 2021ലാണ് പേളിയ്ക്കും ശ്രീനിഷിനും നിലാ എന്ന ആദ്യത്തെ കുഞ്ഞ് പിറന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോയില്‍ വച്ച് പ്രണയത്തിലായ ഇരുവരും ഷോ കഴിഞ്ഞയുടനെ വിവാഹിതരായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇരുവരും. എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. നില ബേബിയും ഏറെ ആരാധകരുള്ള താരമാണ്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago