ബിഗ് സിസ്റ്റര്‍ സ്‌നേഹം!!! നില കുഞ്ഞനുജത്തിയെ കണ്ടുമുട്ടിയപ്പോള്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ദിവസങ്ങള്‍ക്ക് മുന്‍പാണ് താര കുടുംബത്തിലേക്ക് പുതി സന്തോഷവാര്‍ത്തയെത്തിയത്. നില ബേബി ചേച്ചിയായിരിക്കുകയാണ്. ഇപ്പോഴിതാ ചേച്ചികുട്ടി കുഞ്ഞനുജത്തിയുടെയും ഹൃദ്യമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘കുഞ്ഞ് വയറിനുള്ളില്‍ ആയിരിക്കുമ്പോള്‍ അത് ലവ് അറ്റ് ഫസ്റ്റ് കിക്കായിരുന്നു. ഒടുവില്‍ സ്നേഹം കൈമാറാന്‍ രണ്ട് സഹോദരിമാര്‍ കണ്ടുമുട്ടി. ബിഗ് സിസ്റ്റര്‍ സ്‌നേഹം നില അവളുടെ കുഞ്ഞ് അനുജത്തിയെ കണ്ടുമുട്ടിയപ്പോള്‍..’, എന്നു പറഞ്ഞാണ് പേളി ഹൃദ്യമായ ചിത്രം പങ്കുവച്ചിരിക്കുന്നത്. നില കുഞ്ഞനുജത്തിയെ ചേര്‍ത്ത് പിടിച്ച് ഉമ്മ വയ്ക്കുന്നുണ്ട്. നിരവധി പേരാണ് ഹൃദ്യമായ ചിത്രത്തിന് താഴെ സ്‌നേഹം നിറച്ചുള്ള കമന്റുകള്‍ ചെയ്യുന്നത്.

2024 ജനുവരി 13ന് ആയിരുന്നു പേളിയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പിന്നാലെ കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത അനുഭവം പങ്കുവച്ച് കുഞ്ഞിന്റെ ചിത്രവും പേളി പങ്കുവച്ചിരുന്നു. നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടിയിരിക്കുകയാണെന്നും അവളുടെ മൃദുവായ ചര്‍മ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടുമെന്നും പറഞ്ഞാണ് പേളി കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് പേളിയും ശ്രീനിഷും കണ്ടുമുട്ടിയത്. 2019ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ശേഷം 2021ലാണ് താരദമ്പതികള്‍ക്ക് നില ബേബി പിറന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും കുടുംബവും. നിലയുടെ എല്ലാ

Anu

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago