മലയാളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ എമ്പുരാന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുകയും അവസാന ഘട്ടത്തിലായി എന്നുമാണ് റിപ്പോർട്ടുകൾ. ഇപ്പോൾ എമ്പുരാന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദു.
മഞ്ജു വാര്യർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ നന്ദു ഔദ്യോഗിക ഇൻസ്റ്റ പേജിൽ പങ്കുവച്ചു. ‘ എമ്പുരാനിൽ പീതാംബരനുണ്ട്. നാളുകൾക്കു ശേഷം പ്രിയദർശിനി രാംദാസിനെയും വർമ സാറിനെയും കണ്ടു’ എന്നാണ് ചിത്രങ്ങൾക്ക് നന്ദു നൽകിയ അടിക്കുറിപ്പ്. ചിത്രങ്ങൾ അതിവേഗം തന്നെ വൈറലായി മാറി.
ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷെഡ്യൂളിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു വലിയ കൂട്ടം ആളുകളോട് സംവിധായകൻ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. മഞ്ജു വാര്യരെയും കാണാനാകും. “ഞാൻ റോൾ ആക്ഷൻ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്ഗ്രൗണ്ട് ആക്ഷ്ഷൻ എന്ന് പറയും. അപ്പോൾ നിങ്ങൾ എല്ലാവരും അസോസിയേറ്റ്സ് പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനർജി വേണം. കേട്ടോ. തെറിച്ച് നിൽക്കണം. ചത്തഭാവമായി പോവരുത്”, എന്നാണ് മൈക്കിലൂടെ പൃഥ്വിരാജ് പറയുന്നത്.
നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…