ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക് രാജേഷ് മാധവൻ; ‘പെണ്ണും പൊറാട്ടും‘ കൊല്ലങ്കോട് തുടങ്ങി

രാജേഷ് മാധവൻ സംവിധായകനാവുന്ന പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും പാലക്കാട് കൊല്ലങ്കോട് നടന്നു. ഏറെ ജനപ്രീതിയുള്ള നടനും കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. ‘പെണ്ണും പൊറാട്ടും’ എന്നാണു സിനിമയുടെ പേര്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമാതാവ്. സൂപ്പർ ഹിറ്റ് ചിത്രമായ “ന്നാ താൻ കേസ് കൊട് “നു ശേഷം എസ് ടി കെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ നിർമാണ പങ്കാളികളായി ബിനു അലക്സാണ്ടർ ജോർജും ഷെറിൻ റേച്ചൽ സന്തോഷും ചേരുന്നു. സെമി ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആണ് ഒരുങ്ങുന്നത്. രവിശങ്കർ ആണ് രചന നിർവഹിക്കുന്നത്.

സന്തോഷ് ടി കുരുവിളയുടെ നിർമിച്ച മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകൾക്ക് ശേഷമുള്ള പുതിയ ചിത്രമാണ് പെണ്ണും പൊറാട്ടും. ഛായാഗ്രഹണം സബിൻ ഉറളികണ്ടിയും സംഗീത സംവിധാനം ഡോൺ വിൻസെന്റും എഡിറ്റർ ചമൻ ചാക്കോയും ആർട്ട്‌ രാഖിലും സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസനും മേക്കപ്പ് റോണെക്സ് സേവ്യറും കോസ്റ്റ്യൂം വിശാഖ് സനൽകുമാർ & ഡിനോ ഡേവിസ്‌ എന്നിവരും നിർവഹിക്കും. അസോസിയേറ്റ് ഡയറക്ടറായി ഷെല്ലി ശ്രീസും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാതും നിർവഹിക്കും.

പോസ്റ്റർ ഡിസൈനർ സർകാസനം. ക്യാമറ അസോസിയേറ്റ് വൈശാഖ്‌ സുഗുണനും ഫിനാൻസ് കൺട്രോളർ ജോബിഷ് ആന്റണിയും ബെന്നി കട്ടപ്പന, മെൽവി ജെ, അരുൺ സി തമ്പി എന്നിവരും ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. പി ആർ ഓ ആയി മഞ്ജു ഗോപിനാഥ്.
കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago