നടന്‍ ബാലയുടെ വീട്ടില്‍ അതിക്രമ ശ്രമം!!! വാതിലില്‍ തട്ടി ഭയപ്പെടുത്തി, ഭീതിയോടെ എലിസബത്ത്

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് ഭീതി സൃഷ്ടിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടില്‍ എത്തിയാണ് കാറിലെത്തിയ സംഘം അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് നടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ആയുധങ്ങളുമായാണ് മൂന്നംഗസംഘം എത്തിയത്. ഭാര്യ ഫ്‌ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയത്. വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയെന്നും ബാല പറയുന്നു. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്നും ഫ്‌ലാറ്റിലെ മറ്റുള്ളവര്‍ക്കും ഉപദ്രവമുണ്ടാക്കിയെന്നും താരംപറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാണെന്നും ബാല പറഞ്ഞു.

Actor Bala with his wife Elizabeth. Screengrab: FB Watch/Actor Bala

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാല കോട്ടയത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവമുണ്ടായത്, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എലിസബത്ത് ഭയന്ന് തന്നെ വിളിച്ചിരുന്നെന്നും ബാല പറയുന്നു.

കാറിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സമീപത്തെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

42 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago