Film News

‘ഭർതൃപിതാവ് അസംതൃപ്തൻ, വിവാഹത്തിന് മുന്നേ ​ഗർഭിണി‘; വിവാഹ ശേഷം ഉയർന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മഞ്ജിമ മോഹൻ

തന്റെ വിവാഹ ശേഷം ഉയർന്ന വ്യാജ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്നെന്നും തുടങ്ങി നിരവധി അസത്യപ്രചാരങ്ങളാണ് തന്നെ കുറിച്ച് പ്രചരിച്ചതെന്നാണ് നടി പറയുന്നത്. തമിഴ് നടൻ കാർത്തിക്കിന്റെ മകനായ ഗൗതം കാർത്തിക് ആണ് മഞ്ജിമയെ വിവാഹം കഴിച്ചത്. പിന്നാലെ തമിന്റെ പിതാവ് കാർത്തിക്കിന് ഈ വിവാഹത്തോട് ഒരു താത്പര്യവും ഇല്ലായിരുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്.

‘‘സോഷ്യൽ മീഡിയയിൽ എന്റെ വിവാഹത്തെക്കുറിച്ച് ചില തെറ്റായ വിവരങ്ങൾ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഭർതൃപിതാവ് ഈ വിവാഹത്തിൽ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ അദ്ദേഹത്തെ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. അദ്ദേഹം എന്റെ ഭർതൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല. ഇതെല്ലാം പലരുടെയും സാങ്കൽപ്പിക കഥകളാണ്. ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കും. ഞങ്ങളുടെ വിവാഹത്തിൽ ഒരു കൂട്ടം ആളുകൾക്ക് വളരെ സന്തോഷമായിരുന്നു. പക്ഷേ മറ്റൊരു കൂട്ടം പേർ വെറുക്കുകയാണുണ്ടായത്‘‘ – മഞ്ജിമ പറയുന്നു.

‘‘വിവാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷേ അതെന്നെ ബാധിച്ചില്ല. വിവാഹത്തിനു ശേഷം ഈ കമന്റുകൾ വായിച്ച്‌ ഞാൻ കരയാൻ തുടങ്ങി. ഗൗതം ചോദിക്കും ‘നീ ഈ കമന്റുകൾ ഒക്കെ വായിച്ച്‌ കരയുകയാണോ’ എന്നൊക്കെ, എന്നെത്തന്നെ ഒരു തോൽവിയായതായി എനിക്ക് തോന്നി. ഞാൻ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകൾ കണ്ട് ചിന്തിച്ചു. പക്ഷേ ഗൗതം പറഞ്ഞു, ‘എന്താണ് നിന്നെ ബാധിക്കുന്നതെന്ന് എന്നോട് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്യുണിക്കേറ്റ് ചെയ്യണം.’ ഗൗതം വളരെ അലിവുള്ളവനാണ്. നമ്മൾ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട് എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നു‘‘ – മഞ്ജിമ കൂട്ടിച്ചേർത്തു.

‘‘ദമ്പതികൾ അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് കണ്ട് എന്നാണ് എനിക്കിത് ചെയ്യാൻ പറ്റുകയെന്ന് ചിന്തിച്ചിരുന്നു. വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഞങ്ങൾ അനൗൺസ് ചെയ്ത ശേഷം എല്ലാം സോഷ്യൽ മീഡിയയിലായി. ഗൗതം പറഞ്ഞു ‘നീ ശ്രദ്ധിക്കണം’. ഇപ്പോൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധ കൊടുക്കാറുണ്ട്. നമ്മൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ മറ്റുള്ളവരുടെ പ്രതീക്ഷകളുമായി ചേർന്നില്ലെങ്കിൽ അവർ ജഡ്ജ്മെന്റ് തുടങ്ങും.’’–മഞ്ജിമ പറഞ്ഞു.

Ajay

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago