സാങ്കേതിക വിദ്യ ഒരുപാട് വളർന്നിരിക്കുന്ന ഈ കാലത്ത് തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ ടെലിവിഷൻ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ ടെലിവിഷൻ ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന മിനിസ്ക്രീൻ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. കുടുംബ പ്രേക്ഷകർക്കാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെ കൂടുതൽ പരിചയം. അത്തരത്തിൽ മിനിസ്ക്രീനിലെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച ഒരുപാട് താരങ്ങളുമുണ്ട്. അതിൽ ഒരാളാണ് ഒരു കാലത്ത് തമിഴിൽ തിളങ്ങിയിരുന്ന അവതാരക പെപ്സി ഉമ. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്ത പെപ്സി ഉങ്കൾ ചോയിസ് എന്ന പരിപാടിയിട്ട് അവതാരിക ആയിരുന്നു ഉമാ മഹേശ്വരി എന്ന പെപ്സി ഉമ. അവതാരകയായി സജീവമായിരിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉമയെ തേടി എത്തിയിരുന്നു. പക്ഷെ തനിക്ക് ലഭിച്ച എല്ലാ സിനിമാ അവസരങ്ങളും ഉമ നിരസിച്ചു. അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് ഉമ അതിനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചത്.
എന്നാൽ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഉമ ഈ അവസരം നിരസിച്ചതിനെ തുടർന്നാണ് മീനയെ സിനിമയിൽ കാസ്റ്റ് ചെയ്തത്. അതേസമയം. 12-ാം ക്ലാസിൽ പഠിക്കുമ്പോൾ ആതിഥേയയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വംഗ പാശകാലം എന്ന പരിപാടിയിലൂടെയാണ് അവതാരിക ആയി അരങ്ങേറുന്നത്. പിന്നീട് 1994ലാണ് ഉമ പെപ്സി ഉങ്കൾ ചോയിസ് ഷോയുടെ അവതാരകയായി ചുമതലയേറ്റത്. പിന്നീട് 15 വർഷത്തിലേറെ ഉമാ മഹേശ്വരി എന്ന പെപ്സി ഉമ ഷോയുടെ അവതാരകയായി പ്രവർത്തിച്ചു. പെപ്സി ഉമ അവതാരകയായിരുന്ന പെപ്സി ഉങ്കൾ ചോയിസ് സൺ ടിവിയിലാണ് സംപ്രേഷണം ചെയ്തിരുന്നത്. പെപ്സി ഉങ്കൾ ചോയ്സ് ഷോ അക്കാലത്ത് മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആവേശമായിരുന്നു. പെപ്സി ഉങ്കൾ ചോയ്സ് ഷോയുടെ അവതാരകയായതു കൊണ്ടാണ് ആളുകൾ ഉമയെ പെപ്സി ഉമ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. ഇപ്പോഴും പലരും ഉമയെ ഉമ മഹേശ്വരി എന്നതിനു പകരം പെപ്സി ഉമ എന്നാണ് വിളിക്കുന്നത്. 15 വർഷത്തിലേറെ അവതാരകയായി ജോലി ചെയ്ത ഒരു വനിത എന്ന റെക്കോർഡ് പെപ്സി ഉമയുടെ പേരിലാണ്. പെപ്സി ഉങ്കൾ ചോയ്സ് എന്ന ഒറ്റ ഷോയിലൂടെയാണ് പെപ്സി ഉമ പ്രശസ്തയായി മാറിയത്. ഉമയുടെ വ്യക്തമായ തമിഴ് ഉച്ചാരണവും മൃദുലമായ ശബ്ദവും ലാളിത്യം നിറഞ്ഞ അവതരണ രീതിയും ശാലീനത നിറഞ്ഞ രൂപവും ഭാവവും കാഴ്ചക്കാരുടെ പ്രിയം നേടാൻ മറ്റൊരു കാരണമായി മാറി. പെപ്സി യുവർ ചോയ്സ് പ്രോഗ്രാം അവസാനിച്ചതിന് പിന്നാലെ പെപ്സി ഉമ ലൈം ലൈറ്റിൽ നിന്നും മാഞ്ഞു പോയിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം കലൈഞ്ജർ ടിവി ചാനലിൽ പെപ്സി ചേരുകയായിരുന്നു.’രജനികാന്ത് നേരിട്ട് വിളിച്ച് നായിക ആയി അഭിനയിക്കാൻ’ ; അവസരം നിരസിച്ച് പെപ്സി ഉമ