ആരാധകന്റെ സമ്മാനം കണ്ടു താൻ ഞെട്ടി! രജനി കാന്തിന്റെ നായികയായി വിളിച്ചു പക്ഷെ ;പെപ്സി ഉമ വെളിപ്പെടുത്തുന്നു

സാങ്കേതിക വിദ്യ ഒരുപാട് വളർന്നിരിക്കുന്ന ഈ കാലത്ത് തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ ടെലിവിഷൻ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ ടെലിവിഷൻ ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന മിനിസ്ക്രീൻ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. കുടുംബ പ്രേക്ഷകർക്കാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെ കൂടുതൽ പരിചയം. അത്തരത്തിൽ മിനിസ്ക്രീനിലെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച ഒരുപാട് താരങ്ങളുമുണ്ട്. അതിൽ ഒരാളാണ് ഒരു കാലത്ത് തമിഴിൽ തിളങ്ങിയിരുന്ന അവതാരക പെപ്സി ഉമ. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്‌ത പെപ്സി ഉങ്കൾ ചോയിസ് എന്ന പരിപാടിയിട്ട് അവതാരിക ആയിരുന്നു ഉമാ മഹേശ്വരി എന്ന പെപ്‌സി ഉമ. അവതാരകയായി സജീവമായിരിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉമയെ തേടി എത്തിയിരുന്നു. പക്ഷെ തനിക്ക് ലഭിച്ച എല്ലാ സിനിമാ അവസരങ്ങളും ഉമ നിരസിച്ചു. അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് ഉമ അതിനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചത്.

മാത്രമല്ല താൻ തന്നെ അമ്പരന്നു പോയെ ഒരു സമ്മാനത്തെ കുറിച്ചും പെപ്സി ഉമ വെളിപ്പെടുത്തിയിരുന്നു. ഒരു ആരാധകനാണ് വിചിത്രമായ ഒരു സമ്മാനം പെപ്സി ഉമയ്ക്ക് പാർസലായി അയച്ചത്. മധുരയിൽ നിന്നുള്ള ഒരു ആരാധകൻ പെപ്സി ഉമയ്ക്ക് ഒരു പാഴ്സൽ അയച്ചിരുന്നു. വെട്ടിയ ഒരു ചെറുവിരലാണ് പാർസലിൽ ഉണ്ടായിരുന്നത്. സംഭവം തന്നിൽ വലിയ ആ​ഘാതം സൃഷ്ടിച്ചതായി പെപ്‌സി ഉമ പറഞ്ഞിരുന്നു. സിനിമാ അവസരങ്ങൾ നിരസിച്ചതിനെ കുറിച്ച് സംസാരിച്ച താരം സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി. മാത്രമല്ല ഭാരതിരാജ, കെ.ബാലചന്ദർ തുടങ്ങിയ ഇതിഹാസ സംവിധായകർ സിനിമയിലേക്ക് ക്ഷണിച്ചപ്പോഴും കോളിവുഡിൽ അഭിനയിക്കാൻ ഉമ തയ്യാറായില്ല. അതോടൊപ്പം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാ‌നും ഉമയ്ക്ക് അവസരം ലഭിച്ചിരുന്നു.  അതും സ്വീകരിക്കാൻ വിസമ്മതിച്ച പെപ്‌സി ഉമ തനിക്ക് അഭിനയത്തിൽ താൽപര്യമില്ലാത്തതിനാലാണ് ഈ അവസരങ്ങളെല്ലാം നിരസിച്ചതെന്നാണ് പറഞ്ഞത്. രജനികാന്ത് നേരിട്ട് വിളിച്ച് ഉമയെ അഭിനന്ദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നടൻ രജനികാന്ത് തന്റെ മുത്തു എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ആദ്യം സമീപിച്ചത് പെപ്സി ഉമയെ ആയിരുന്നു.

എന്നാൽ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഉമ ഈ അവസരം  നിരസിച്ചതിനെ തുടർന്നാണ് മീനയെ സിനിമയിൽ കാസ്റ്റ് ചെയ്തത്. അതേസമയം. 12-ാം ക്ലാസിൽ പഠിക്കുമ്പോൾ ആതിഥേയയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വംഗ പാശകാലം എന്ന പരിപാടിയിലൂടെയാണ് അവതാരിക ആയി അരങ്ങേറുന്നത്. പിന്നീട്  1994ലാണ് ഉമ പെപ്സി ഉങ്കൾ ചോയിസ് ഷോയുടെ അവതാരകയായി ചുമതലയേറ്റത്. പിന്നീട് 15 വർഷത്തിലേറെ ഉമാ മഹേശ്വരി എന്ന പെപ്സി ഉമ ഷോയുടെ അവതാരകയായി പ്രവർത്തിച്ചു. പെപ്സി ഉമ അവതാരകയായിരുന്ന പെപ്സി ഉങ്കൾ ചോയിസ് സൺ ടിവിയിലാണ് സംപ്രേഷണം ചെയ്തിരുന്നത്. പെപ്‌സി ഉങ്കൾ ചോയ്‌സ് ഷോ അക്കാലത്ത് മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആവേശമായിരുന്നു. പെപ്‌സി ഉങ്കൾ ചോയ്‌സ് ഷോയുടെ അവതാരകയായതു കൊണ്ടാണ് ആളുകൾ ഉമയെ പെപ്സി ഉമ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. ഇപ്പോഴും പലരും ഉമയെ ഉമ മഹേശ്വരി എന്നതിനു പകരം പെപ്‌സി ഉമ എന്നാണ് വിളിക്കുന്നത്. 15 വർഷത്തിലേറെ അവതാരകയായി ജോലി ചെയ്ത ഒരു വനിത എന്ന റെക്കോർഡ് പെപ്‌സി ഉമയുടെ പേരിലാണ്. പെപ്‌സി ഉങ്കൾ ചോയ്‌സ് എന്ന ഒറ്റ ഷോയിലൂടെയാണ് പെപ്‌സി ഉമ പ്രശസ്തയായി  മാറിയത്. ഉമയുടെ വ്യക്തമായ തമിഴ് ഉച്ചാരണവും മൃദുലമായ ശബ്ദവും ലാളിത്യം നിറഞ്ഞ അവതരണ രീതിയും ശാലീനത നിറഞ്ഞ രൂപവും  ഭാവവും കാഴ്ചക്കാരുടെ പ്രിയം നേടാൻ മറ്റൊരു കാരണമായി മാറി. പെപ്‌സി യുവർ ചോയ്‌സ് പ്രോഗ്രാം അവസാനിച്ചതിന് പിന്നാലെ പെപ്‌സി ഉമ ലൈം ലൈറ്റിൽ നിന്നും മാഞ്ഞു പോയിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം കലൈഞ്ജർ ടിവി ചാനലിൽ പെപ്‌സി ചേരുകയായിരുന്നു.’രജനികാന്ത് നേരിട്ട് വിളിച്ച് നായിക ആയി അഭിനയിക്കാൻ’ ; അവസരം നിരസിച്ച് പെപ്സി ഉമ

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago