പഞ്ചായത്ത് പ്രസിഡന്റായി നിഖില; ചിരിച്ച് മറിയാൻ ഒരുപാട് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പേരില്ലൂർ പ്രീമിയർ ലീഗ് ട്രൈലെർ, പുത്തൻ വെബ് സീരീസ്

കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നി ആദ്യ രണ്ട് വെബ് സീരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം ഒരുക്കാൻ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം സീരീസിന്റെ ട്രൈലെർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

E4 Entertainment ബാനറിൽ കീഴിൽ മുകേഷ് ആർ മെഹ്തയും സി വി സാരഥിയും ചേർന്നു നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. പേര് സൂചിപ്പിക്കും പോലെ പേരില്ലൂർ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ വെബ് സീരീസ് എന്നാണ് ട്രൈലെർ വ്യക്തമാക്കുന്നത്.

നിഖിലാ വിമൽ, സണ്ണി വെയ്ൻ എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളവിക എന്നൊരു കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റാവുന്ന മാളവികയെ ചുറ്റിപറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. ശ്രീക്കുട്ടൻ എന്ന മാളവികയുടെ പ്രണയതാവിന്റെ വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങി വലിയ ഒരു താരനിരയും ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

52 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago