ബിഗ് ബോസിന് പോലും മനസ്സിലാകാതിരുന്ന ആ രഹസ്യം വെളിപ്പെടുത്തി പേര്ളിയും ശ്രീനിഷും!

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദമ്പതികൾ ആണ് പേര്ളിയും ശ്രീനിഷും. കഴിഞ്ഞ ദിവസം  തന്റെ യൂട്യൂബ്  ചാനലിൽ കൂടി പ്രേക്ഷകരുമായി സംവാദിക്കുകയായിരുന്നു പേര്ളിയും ശ്രീനിയും. നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അത്തരത്തിൽ ഒരു ചോദ്യവും അതിനു ശ്രീനിയും പേര്ളിയും നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചോദ്യം ഇതായിരുന്നു, സുന്ദരവും എന്നാൽ ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്യാതിരുന്നതുമായ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്ക് ഉണ്ടോ എന്നാണു ഒരാൾ ഇരുവരോടും ചോദിച്ച ചോദ്യം. അതിനു രസകരമായ മറുപടിയാണ് പേര്ളിയും ശ്രീനിഷും നൽകിയത്. അത്തരത്തിൽ ഉള്ള ഓര്മ ഉണ്ട് എന്ന് എന്നാൽ ആ സംഭവം ഇപ്പോഴും ബിഗ് ബോസിന് പോലും അറിയില്ല എന്നുമാണ് ഇരുവരും പറഞ്ഞത്.

ശ്രീനി പെർലിക്ക് ആനവാൽ മോതിരം നൽകിയതിന്റെ ഓർമ്മകൾ ആണ് ഇരുവരും പങ്കുവെച്ചത്. ആരും കാണാതെ വളരെ തന്ത്ര പൂർവം ആണ് ശ്രീനി തന്റെ മോതിരം പേർളിക്ക് കൈമാറിയത്. പരുപാടിയിൽ ഒരു ദിവസം ഞങ്ങൾ പരസ്പ്പരം ഹായ് പറഞ്ഞു കൈ കൊടുത്തിരുന്നു. സത്യത്തിൽ കൈ കൊടുത്തുകൊണ്ട് ഞങ്ങൾ മോതിരം ആണ് കൈമാറിയത് എന്ന് ബിഗ് ബോസിന് പോലും അറിയില്ലായിരുന്നു എന്നാണു ശ്രീനി പറയുന്നത്. മോതിരം കൊടുത്ത് കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും രണ്ടു വശത്തേക്ക് മാറുകയായിരുന്നു. പ്രത്യേകിച്ച് ഒന്നും ഉള്ളതായി ബിഗ് ബോസിന് പോലും തോന്നിയില്ല. അത് കൊണ്ട് ആ കൈകൊടുക്കൽ ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്തതുമില്ല എന്ന് ശ്രീനിയും പേർളിയും പറഞ്ഞു.

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.

 

 

 

 

 

 

 

 

Rahul

Recent Posts

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

12 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

24 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago