തമിഴ് നടന് അജിത്തിന്റെ പുതിയ സിനിമ ‘വാലിമൈ’ പ്രദര്‍ശിപ്പിക്കുന്ന സിനിമാ ഹാളിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഗാന്ധിപുരം ഏരിയയിലെ തിയേറ്റര്‍ കോംപ്ലക്സിന് മുന്നിലാണ് സംഭവം.
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തീയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ നവീന്‍ കുമാര്‍ എന്നയാള്‍ക്ക് നേരെയാണ് ബോംബ് എറിഞ്ഞത്. കുമാറിന് നിസാര പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ തുടര്‍ന്ന് തീയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. എച്ച് വിനോദ് ആണ് വാലിമൈയുടെ സംവിധാനം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…