അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ സ്വപ്ന ചിത്രമാണ് ‘ഗന്ധഡ ഗുഡി’. അപ്പു അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ഗന്ധഡ ഗുഡി’. ഒരു ട്രാവല്‍ ചിത്രമാണ് ഇത്,
ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യാത്രകളിലെ മനോഹര കാഴ്ച്ചകളാണ് ട്രെയിലറിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.
ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
അമോഘവര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ നിര്‍മ്മാണം പുനീതിന്റെ ഭാര്യയുമായ അശ്വിനി പുനീത് രാജ്കുമാര് ആണ്. പുനീതിന്റെ ഒന്നാം ഓര്‍മ്മ ദിനമായ ഒക്ടോബര്‍ 28നാണ് സിനിമ റിലീസിനെത്തുന്നത്.
പുനീതിന്റെ അവസാന ചിത്രത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത് എന്നും പ്രതിഭയുള്ള വ്യക്തിത്വവും ഊര്‍ജ്ജസ്വലനുമായിരുന്നു അദ്ദേഹം എന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടുള്ള ആദരസൂചകമായി തയ്യാറാക്കിയ ചിത്രമാണ് ഗന്ധഡ ഗുഡി. ചിത്രത്തിന് ആശംസകള്‍ അറിയിക്കുന്നതായും അശ്വിനി പുനീത് രാജ്കുമാറിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു.
‘അപ്പുവിന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന പദ്ധതിയായ ഗന്ധാദഗുഡിയുടെ ട്രെയ്ലര് റിലീസ് ചെയ്യുകയാണ്. ഇന്ന് ഞങ്ങള്‍ക്ക് വികാരനിര്‍ഭരമായ ദിവസം കൂടിയാണ്. അങ്ങുമായി സംസാരിക്കാന്‍ അപ്പു എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങുമായി ആശയങ്ങള്‍ പങ്കിടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുമായിരുന്നു’ എന്നായിരുന്നു അശ്വിനി ട്വീറ്റ് ചെയ്തത്.
പുനീത് ബിഗ് സ്ക്രീനില്‍ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ചിത്രമാണ് ഗന്ധഡ ഗുഡി എന്ന് സിനിമയുടെ നിര്‍മ്മാതാവും പുനീതിന്റെ ഭാര്യയുമായ അശ്വിനി പുനീത് രാജ്കുമാര് പറഞ്ഞിരുന്നു.
പുനീതിന്റെ ഒന്നാം ഓര്‍മ്മ ദിനമായ ഒക്ടോബര്‍ 28നാണ് സിനിമ റിലീസിനെത്തുന്നത്. 2021 ഡിസംബറില്‍ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തിറങ്ങിയിരുന്നു.