നിവിനും പാർവതിയും പൂർണിമയും അടക്കം വമ്പൻ താരനിര ഒഴുകിയെത്തി; പോച്ചറിന് വൻ വരവേൽപ്പ് നൽകി കൊച്ചി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചർ എന്ന സീരിസിന്റെ പ്രീമിയറിന് കൊച്ചിയിൽ വൻ വരവേൽപ്പ്. ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് വൻ താരനിരയാണ് എത്തിയത്. സീരിസിലെ താരങ്ങളും അറിയറപ്രവർത്തകരും പങ്കെടുത്ത സ്‌ക്രീനിങ്ങിൽ നിവിൻ പോളി, പാർവതി തിരുവോത്ത്, പൂർണിമ ഇന്ദ്രജിത്, ദിലീഷ് പോത്തൻ, ജിയോ ബേബി, ടിനു പാപ്പച്ചൻ, ദർശന രാജേന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പ്രഭ, ലിയോണ ലിഷോയ്, മാലാ പാർവതി, ശാന്തി ബാലചന്ദ്രൻ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ കണ്ടെത്തിയ യഥാർത്ഥ സംഭവങ്ങളെ ആവിഷ്കരിക്കുന്ന സീരീസായ പോച്ചർ ഫെബ്രുവരി 23നാണ് പ്രദർശനത്തിന് എത്തുന്നത്. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആനക്കൊമ്പ് വേട്ട സംഘത്തിനെതിരെ അന്വേഷണം നടത്തി സത്യം കണ്ടെത്തുകയും ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് സീരിസ്.

നടി ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. സീരിസ് എത്തുന്നതിൻറെ ഭാഗമായി ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ ഒരു ആലിയ അഭിനയിച്ച ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, ‘കൊലപാതകം കൊലപാതകം തന്നെയാണ്’ എന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago