ശരത് അപ്പാനിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും

ശരത് അപ്പാനിയുടെ പുതിയ ചിത്രം ‘പോയിന്റ് റേഞ്ച് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ ത്രില്ലര്‍ ആയ ഈ ചിത്രം സൈനു ചാവക്കാട് ആണ് നിര്‍മിക്കുന്നത്. ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റ് ബാനറില്‍ ഷിജി മുഹമ്മതും, തിയമ്മ പ്രൊഡക്ഷന്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാള കൂടാതെ ചിത്രം തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്, ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പോയിന്റ് റേഞ്ച് ഒരുങ്ങുന്നതും.

മിഥുന്‍ സുബ്രന്‍ എഴുതിയ കഥക്ക് ബോണി അസ്സനാറാണ് തിരകഥ ഒരുക്കിയത്. പോണ്ടിച്ചേരി,കോഴിക്കോട് എന്നീസ്ഥലങ്ങളില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രത്തില്‍ ശരത് അപ്പാനി കൂടാതെ റിയാസ് ഖാന്‍, ഹരീഷ് പേരടി,സനല്‍ അമാന്‍, ചാര്മിള, മുഹമ്മദ് ഷാരിഖ്, രാജേഷ് ശര്‍മ്മ, പ്രേം കുമാര്‍ വെഞ്ഞാറന്‍മൂട്, തുടങ്ങിയ തമിഴിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നത് ടോണ്സ് അലക്സ് ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിയോയും, അജയ് ഗോപാലനും, അജു സാജനും കൂടി ചേര്‍ന്നാണ്. അസോസിയേറ്റ് ക്യാമറമാന്‍: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍ , അസോസിയേറ്റ് ഡയറക്ടേര്‍സ്: അനീഷ് റൂബി, പോള്‍ ബെന്‍ജമിന്‍ , കലാസംവിധാനം: ഷെരീഫ് CKDN , മ്യൂസിക് : പ്രദീപ് ബാബു ,ബിമല്‍ പങ്കജ്, സായി ബാലന്‍ , ആക്ഷന്‍: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍ സ്പ്രിംഗ്, മനു, മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ്: അനില്‍ കോട്ടൂളി , ബിജിഎം :സായിബാലന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നികേഷ് നാരായണ്‍, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പിആര്‍ഒ : ശബരി.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago