ശരത്ത് അപ്പാനിയുടെ പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്’; ചിത്രീകരണം ആരംഭിച്ചു

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിന്റ് റേഞ്ച്’ന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷന്‍ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്‌മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. സുധീര്‍ 3D ക്രാഫ്റ്റാണ് സഹനിര്‍മ്മാതാവ്.

മിഥുന്‍ സുബ്രന്‍ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാര്‍ ആണ്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ബിമല്‍ പങ്കജ്, പ്രദീപ് ബാബു, സായി ബാലന്‍ എന്നിവര്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോ, അജയ് ഗോപാല്‍, അജു സാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റ്യൂം: അനില്‍ കോട്ടൂളി, കലാസംവിധാനം: ഷെരീഫ് ckdn, ആഷന്‍: റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹോച്ചിമിന്‍ കെ.സി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നികേഷ് നാരായന്‍, നസീര്‍ കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി,രാമപ്രസാദ്, കളറിസ്റ്റ്: ഹരി ജി നായര്‍, ഓപ്പറേറ്റിങ് ക്യാമറമാന്‍: ജിജോ ഭാവചിത്ര, അസോസിയേറ്റ് ക്യാമറ: ഷിനോയ് ഗോപിനാഥ്, ലൊകേഷന്‍ മാനേജര്‍: നാസീം കാസിം, കൊറിയോഗ്രാഫി: സുനില്‍ കൊച്ചിന്‍ & രാജ്, സ്റ്റില്‍സ്: പ്രശാന്ത്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

8 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

14 hours ago