കേസ് ഒതുക്കാൻ ‘പടി’ നൽകി, പടിക്കു പുറത്താക്കി പോലീസ്…

വാഹനാപകട കേസ് ഒതുക്കി തീർക്കാൻ പോലീസുകാരന് കൈ കൂലി നൽകിയ ആളെ ആട്ടിപായിച്ചിരിക്കുകയാണ് പോലീസ്. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിന്നീടു സ്റ്റേഷൻ ക്രൈം എസ്ഐയ്ക്കു നൽകിയ കുറിപ്പോടു കൂടിയാണു സംഗതി വൈറലായത്.

കുറുപ്പിന്റെ പൂർണ രൂപം

500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള് ഇല്ല സാര്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ് ഐയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വ്യത്യസ്തമായ മാപ്പപേക്ഷയായിരുന്നു. പോക്കറ്റില്‍ 500 രൂപ തിരുകിയാല്‍ തലചൊറിഞ്ഞു നില്‍ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ഒരാളുടെ മാപ്പപേക്ഷ. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകിയതാണ്, പക്ഷെ കേട്ടത് പൊലീസിന്റെ ചെവിപൊട്ടുന്ന ശകാരമായിരുന്നു. കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ പരാതിക്കാരന് മസ്താപം. എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പും എഴുതിയാണ് പരാതിക്കാരന്‍ പോയത്. മാപ്പപേക്ഷ വായിച്ചപ്പോഴാണ് കഥയില്‍ മറ്റൈാരു ട്വിസ്റ്റ്. ഇയാള്‍ കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലില്‍ ആരും കാണാതെ റിക്കോര്‍ഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ ! ഇക്കാര്യവും ഇയാള്‍ മാപ്പപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ 21 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്ന് പൊലീസുകാരനായ ഗുരു പ്രസാദ് അയ്യപ്പന്‍ പറഞ്ഞു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാര്‍ഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്ന് ഗുരുപ്രസാദ്. എന്തിനും ഏതിനെ ആവശ്യമുണ്ടെങ്കിലും പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ തന്റെ അനുഭവം തുറന്നു പറയാന്‍ മനസ്കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഒപ്പം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊലീസുകാരിലെ ശില്പികൂടിയായ ഗുരു പ്രസാദ് അയ്യപ്പന്റെ സുഹൃത്തായതിലെ സന്തോഷവും പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ ഫേസ്ബുക്ക് കുറിപ്പ്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago