500 കോടിയിലേറെ കളക്ഷന്‍ നേടി തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തില്‍ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിന്റെ സ്നീക്ക് പീക്ക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയെത്തുന്ന കാലമുഖന്‍ എന്ന കഥാപാത്രത്തെയാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്നീക്ക് പീക്ക് വീഡിയോയില്‍ കാര്‍ത്തിയുമുണ്ട്. ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
വിക്രം, കാര്‍ത്തി, ജയം രവി, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശരത് കുമാര്‍, പാര്ഥിപന്, ശോഭിക ധുലിപാല, പ്രഭു, മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാന് റിയാസ് ഖാന്, ബാബു ആന്റണി എന്നിവരാണ് അഭിനയിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്വന്’ ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ , ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയന്‍ സെല്വന് നോവല്‍. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. എ.ആര് റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മ്മനാണ് ഛായാഗ്രഹണം തോട്ടാ ധരണിയാണ് കലാ സംവിധാനം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…