ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയത്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്.
ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയത് പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു, ലക്ഷങ്ങൾ ചിലവാക്കിയാണ് പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ് ചെയ്തത്.എന്നാൽ വിവാഹത്തിന്റെ എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പരമ്ബരയിൽ നിന്നും മാറുകയായിരുന്നു. പഠനം മുടങ്ങുന്നതാണ് കാരണം എന്ന് പറഞ്ഞാണ് ജൂഹി പിന്മാറിയത്. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്ബരയില്‍ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.
എന്നാല്‍ പൂജയ്ക്ക് തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീടങ്ങോട്ട് മാറി മറിയുന്നതാണ് കണ്ട് വന്നത്. മറ്റ് കഥാപാത്രങ്ങളുമായി യോജിച്ച് പോവുന്നതല്ലെന്നായിരുന്നു പ്രധാന ആരോപണം.
ഉപ്പും മുളകിന്റെയും പുതിയ എപ്പിസോഡുകളുടെ താഴെ പൂജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കൊണ്ടുള്ള കമന്ുകളായിരുന്നു നിറഞ്ഞിരുന്നത്. ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ പൂജയെ കാണുന്നില്ലെന്നുള്ള പരാതിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പാറമട വീട്ടിലെ ഓണാഘോഷം വലിയ ആഘോഷമായി നടത്തിയിരുന്നു.
പാട്ടും ഡാന്‍സുമൊക്കെ കൊണ്ട് വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരുന്നു. ഇതിലെല്ലാം മുഖ്യ സാന്നിധ്യമായി പൂജയും ഉണ്ടായരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജ ഇല്ലെന്നുള്ളതാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. പൂജയ്ക്കൊപ്പം വീട്ടിലെ മൂത്തമകനായ മുടിയനും ഇല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.
ഇതോടെ ഇരുവരും ഇതെങ്ങോട്ട് പോയെന്നുള്ള ചോദ്യം ഉയര്‍ന്ന് വരികയാണ്. പരമ്ബരയുടേതായി പുറത്തിറക്കിയ പുതിയ പ്രൊമോ വീഡിയയിലും കേശു, ശിവാനി, പാറുക്കുട്ടി എന്നിവര്‍ മാത്രമേ ഉള്ളു. മുടിയന്റെയും പൂജയുടെയും കല്യാണം ആയിരിക്കും ഇനി ഉപ്പും മുളകും പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പോവുന്നതെന്നാണ് കരുതുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…