ഇത് അമ്മ പൊരുതി നേടിയത്..!! വീട്ടിലെ അംഗങ്ങളെ കുറിച്ച് പൂര്‍ണിമയ്ക്ക് പറയാനുള്ളത്!!

മലയാളത്തിലെ ഒരു വലിയ താരകുടുംബം തന്നെയാണ് സുകുമാരന്റേത്. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു എങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളെയും ഒരുപാട് കഴിവുകളുളള തന്റെ രണ്ട്് മക്കളെയും മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. തങ്ങളുടെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയത് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഒരു തീരാ നോവാണ്. അമ്മ മല്ലിക സുകുമാരന്‍ ആണ് ഇവരെ ജീവിതത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കാന്‍ ഒരുപാട് പ്രയത്‌നിച്ചത്.

കുടുംബത്തില്‍ വന്നുകേറിയ മരുമക്കളും സിനിമയോട് ആഗ്രഹം സിനിമയുടെ പലവിധ മേഖലകളിലും തിളങ്ങുന്നവരും തന്നെ. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും അവിടുത്തെ ഓരോ അംഗങ്ങളെ കുറിച്ചും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി അമ്മായി അമ്മയായ മല്ലിക സുകുമാരന്‍ തന്നെയെന്ന് പറയുകയാണ് പൂര്‍ണിമ…ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ച ഒരാളാണ് ‘അമ്മ. സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മ എന്നത് മാത്രമല്ല അമ്മക്ക് സ്വന്തമായ ഒരു വ്യക്തിത്വവും തീരുമാനങ്ങളുമുണ്ട്.

ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ‘അമ്മ ഇവിടെ വരെ എത്തിയത്. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു പോകാനും മാറ്റങ്ങളെ ഉള്‍കൊള്ളാനും അമ്മക്ക് കഴിയും. അമ്മയുടെ ആത്മവിശ്വാസവും എനര്‍ജിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചത് പൂര്‍ണിമ പറഞ്ഞു. മക്കളുടെ ഇടയില്‍ ഒതുങ്ങിക്കൂടാന്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഏറ്റവും കംഫര്‍ട്ടബിളായ കാര്യം ഇതായിരുന്നിട്ടും അമ്മ ആ വഴിയല്ല തിരഞ്ഞെടുത്തത്. ആളുകളുടെ കമന്റുകളോ വിമര്‍ശനങ്ങളോ ഒന്നും അമ്മയെ ബാധിക്കാറില്ല. മക്കള്‍ പറയുന്ന പോലെയല്ല താന്‍ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ്.

അമ്മയുടെ ആ ശക്തിയെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. വിവാഹം കഴിഞ്ഞു വന്നപ്പോള്‍ പൃഥിരാജിന് 17 വയസായിരുന്നു. ഒന്നിച്ചു കളിച്ചു നടന്നിട്ടുണ്ട്. അങ്ങനെ ഒരാള്‍ ജീവിതത്തില്‍ എത്രയും ഉയരങ്ങളില്‍ എത്തുമ്പോള്‍ അയാളുടെ ജയ പരാജയങ്ങള്‍ നമ്മുടേത് കൂടിയായി മാറും. പൃഥ്വി എല്ലാം അര്‍ഹിക്കുന്നുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും പൃഥ്വി അനുഗ്രഹീതണ് .സുപ്രീയയെ കുറിച്ച ഓര്‍ക്കുമ്പോള്‍ തന്നെ അഭിമാനമാണ്. എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago