അദ്ദേഹം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു, പൂർണ്ണിമ ഇന്ദ്രജിത്ത്!

തന്റെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത് സ്ഥിരമാണ്. ഒരിക്കൽ മല്ലിക സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട് പൂർണ്ണിമ വന്നതിന് ശേഷം ഇന്ദ്രന്റെ മടി മാറ്റാൻ കഴിഞ്ഞു എന്ന്. രണ്ടു പെൺമക്കളെയും തന്റെ അടുത്ത സുഹൃത്തുക്കൾ ആയാണ് പൂർണിമ കാണുന്നത്. അത് അവർക്കൊപ്പം ഉള്ള പൂര്ണിമയുടെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ആരാധകർക്ക് മനസ്സിലാകുന്നതാണ്.  ഇപ്പോൾ പൂർണിമ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. താൻ അഭിമുഖം എടുത്ത കൂട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച താരം ജഗതി ശ്രീകുമാർ ആണ് എന്നാണ് പൂർണ്ണിമ പറയുന്നത്. പൂർണിമയുടെ വാക്കുകൾ ഇങ്ങനെ,

poornima about pets

ഞാൻ ഒരുപാട് താരങ്ങളെ അഭിമുഖം നടത്തിയിട്ടുണ്ട്. അതിൽ എന്നെ ഏറ്റവും കൂടുതൽ ഞെട്ടിപ്പിച്ചത് ജഗതി ശ്രീകുമാർ ആണ്. എന്തൊരു മനുഷ്യൻ ആണ് ഇതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത് പോലെയാണ് ജഗതി ശ്രീകുമാർ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. നമ്മളോട് പറയുന്ന ഓരോ കാര്യങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തത തന്നെയാണ് അതിന്റെ പ്രധാന കാരണവും. അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾ ശരിക്കും പ്രിപ്പൈർ ചെയ്താണ് വരുന്നത്. എന്നാൽ സാർ നമ്മളോട് പറയുന്ന മറുപടി പ്രീപൈർ ചെയ്തിട്ടാണോ പറയുന്നത് എന്ന് തോന്നി പോകും. ഓരോ വ്യക്തിയെയും ഇന്റർവ്യൂ ചെയ്യുമ്പോൾ നമുക്ക് പുതിയ കുറെ അറിവ് ഉണ്ടാകും. അത്തരത്തിൽ കുറെ അറിവുകൾ എനിക്ക് അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

അദ്ദേഹം പറയുന്ന  ഓരോ കാര്യങ്ങൾക്കും വ്യക്തമായ ക്ലാരിറ്റി ആണ് ഉള്ളത്. ഒരു അവതാരിക എന്ന നിലയിൽ അദ്ദേഹത്തെ പോലെയൊരു വലിയ മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ ഒരു വ്യക്തിയാണ്  ജഗതി ശ്രീകുമാർ സാർ.

 

 

 

 

 

 

 

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

7 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago