തുറമുഖം എന്ന സിനിമയിലൂടെ ഒരു ശക്തമായ കഥാപാത്രവുമായി വീണ്ടും തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തുറമുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താരം ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയുമായി വളരെ ബന്ധപ്പെട്ട ഒരു കുടുംബമായിരുന്നിട്ടും..
സിനിമാ രംഗത്ത് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തിരിച്ചു വരവിന് ഇത്ര സമയം എടുത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താന്‍ സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ലെന്നാണ് താരം പറയുന്നത്. അത് തന്റെ സുഹൃത്തുക്കള്‍ക്കും അറിയാവുന്ന കാര്യമാണ്. കാരണം താന്‍ അഭിനയ ജീവിതം മാത്രമായി നടക്കുന്ന ഒരാളല്ല. ആ ഒരു കാര്യം മാത്രം ചെയ്യുന്ന വ്യക്തിയല്ല ഞാന്‍. പല കാര്യങ്ങളുമായി താന്‍ തിരക്കിലാണെന്നാണ് പൂര്‍ണിമ പറയുന്നത്.
അഭിനേത്രി എന്നതിലുപരി താന്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. വനിതാ സംരംഭകയാണ്. അങ്ങനെ ഒരുപാട് ഐഡിന്റിറ്റികള്‍ എന്റേതായി എനിക്കുണ്ടെന്നാണ് താരം പറയുന്നത്. അല്ലാതെ അഭിനയത്തില്‍ നിന്ന് മാറി നിന്നിട്ടില്ല. പലരും തെറ്റിദ്ധരിക്കുന്നതാണ്. താന്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നതാണൈന്നാണ് പലരും തെറ്റിദ്ധരിക്കുന്നത് എന്നും താരം പറയുന്നു.
അതേസമയം, പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ രാജീവ് രവി സംവിധാനം ചെയ്ത സിനിമയാണ് തുറമുഖം. ചിത്രത്തില്‍ ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം എത്തുന്നത് എന്നാണ് സൂചന. മാത്രമല്ല സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന താരം നിവിന്‍ പോളിയുടെ അമ്മയുടെ കഥാപാത്രത്തെയാണ് പൂര്‍ണിമ അവതരിപ്പിക്കുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…