‘ആദ്യമായ് ഒരു തേപ്പിന് ഇത്രയും ലൈക്ക്’: കൊലശ്ശേരി എടുത്ത് പൂര്‍ണിമ, ‘പണി ഓക്കെ’ എന്ന് ആരാധകര്‍

സ്വന്തം വീടിന്റെ തേപ്പ് പണി ഏറ്റെടുത്ത് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. താരം തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പേക്ഷകരുമായി പങ്കുവെച്ചത്.

തങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു പൂര്‍ണിമയും മറ്റുള്ളവരും. ഇതിനിടെ വീടിന്റെ ഭിത്തിയുടെ തേപ്പ് പണികള്‍ പുരോഗമിക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ജോലിക്കാരുമായി പണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച പൂര്‍ണിമ കൊലശ്ശേരി എടുത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.

ഭിത്തിയില്‍ തേച്ച് പിടിപ്പിച്ച സിമന്റിന് പുറമെ കൊലശ്ശേരി ഉപയോഗിച്ച് മിനുസപ്പെടുത്തിയ പൂര്‍ണിമ, തന്റെ പുതിയ ജോലി നന്നായി ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ജോലിക്കിടെ ഹിന്ദിക്കാരനായ ജോലിക്കാരനോട് ഹിന്ദിയില്‍ സംസാരിക്കുന്നതും താന്‍ ചെയ്തത് ഓകെ അല്ലെ എന്നും പൂര്‍ണിമ ചോദിക്കുന്നുണ്ട്.

സിനിമയില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും നിറ സാന്നിദ്ധ്യമാണ് നടി പൂര്‍ണിമയും ഇന്ദ്രജിത്തും. കുടുംബത്തിന്റെ സന്തോഷം നിറഞ്ഞ ഓരോ നിമിഷവും സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാന്‍ പൂര്‍ണിമ എപ്പോഴും ശ്രമിക്കാറുണ്ട്.

വൈറസ് ആണ് പൂര്‍ണിമ അവസാനമായി അഭിനയിച്ച ചിത്രം. എന്തുകൊണ്ട് സിനിമയില്‍ സജ്ജീവമാകുന്നില്ല എന്ന ചോദ്യത്തിന് രണ്ട് വര്‍ഷമായി ആരും കഥപറയാന്‍ വരുന്നില്ല എന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.

ഇപ്പോഴിതാ സിനിമയില്‍ വീണ്ടും സജ്ജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് താരം അഭിനയിക്കുന്ന പുതിയ ചിത്രം.

വെറും രണ്ടു വര്‍ഷം മാത്രമാണ് പൂര്‍ണ്ണിമ സിനിമയില്‍ അഭിനയിച്ചത്. അതും 2000-2002 കാലഘട്ടത്തില്‍. ഏഴ് സിനിമകളില്‍ മാത്രം. അതോടൊപ്പം ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല എന്ന് പൂര്‍ണ്ണിമ തുറന്ന പറയുന്നു. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്ത പൊതുവേ ഉണ്ടായിരുന്നു. പിന്നെ പതുക്കെ കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി എന്നാല്‍ താന്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. ഞാനും അതില്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

പൂര്‍ണ്ണിമ ഒരു നര്‍ത്തകി കൂടിയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. എന്തായാലും ആരാധകര്‍ കാത്തിരിക്കുകയാണ്… പൂര്‍ണ്ണിമയുടെ തിരിച്ചു വരവിനായി.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

35 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago