മോഡലിംഗിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ജനപ്രിയ സീരിയലുകളിലൂടൈ തിളങ്ങിയ താരം പിന്നീടാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1986ല്‍ പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പൂര്‍ണിമയുടെ സിനിമയിലെ അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് ഒരുപിടി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ താരം കൈകാര്യം ചെയ്തു. അതേസമയം, ഇതരഭാഷാ ചിത്രങ്ങളിലും നടി തിളങ്ങിയിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്ത് വന്ന കോബാള്‍ട്ട് ബ്ലൂ ആയിരുന്നു പൂര്‍ണിമയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. ഈ സിനിമയും താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അഭിനയ രംഗത്തോടൊപ്പം തന്നെ പൂര്‍ണിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തന്റെ വസ്ത്ര വ്യാപാര മേഖലയില്‍ കൂടിയാണ്..
പൂര്‍ണിമയുടെ ഫാഷന്‍ ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചാ വിഷയം ആയി മാറാറുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് താരത്തിന്റെ ജീവിത പങ്കാളി രണ്ട് പെണ്മക്കള് കൂടിയുള്ള താരത്തെ സന്ദൂര്‍ മമ്മി എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ പുതിയ കൂള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ ഉള്ള ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ഫാഷന്‍ ട്രെന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകളും വസ്ത്രങ്ങളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് കോസ്റ്റിയൂമിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…