പോൺ ചിത്രങ്ങളിലെ നായികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24കാരിയായ പെറുവിയൻ താരം തൈന ഫീൽഡ്സാണ് മരണപ്പെട്ടത്. പോൺ ചിത്ര മേഖലയിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതായി തൈന ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദം ഉയർന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നാണ് തൈനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അലജന്ദ്ര അറിയിച്ചത്.
വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. തൈന ഇനി കൂടെയില്ലെന്ന യാഥാർഥ്യം അംഗീകരിക്കാനുന്നില്ല. നിങ്ങളെ ഒരിക്കൽ കൂടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തൈനയുമായി സഹകരിച്ചിരുന്ന നിർമ്മാണ കമ്പനികളിലൊന്നായ മിൽക്കി പെറുവും അനുശോചനം പങ്കുവെച്ചിട്ടുണ്ട്. പോൺ ചലച്ചിത്ര രംഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചാണ് തൈന ഫീൽഡ്സ് എട്ട് മാസം മുമ്പ് പരസ്യമായി വെളിപ്പെടുത്തിയത്. ജോലിക്കെടുത്താൽ തന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. സംഭവത്തിന് ശേഷം ഞാൻ വീട്ടിൽ വന്ന് കുളിച്ചു. ഒരുപാട് കരഞ്ഞു. പിന്നീടും അതുതന്നെ പലതവണ സംഭവിച്ചുവെന്നും തൈന പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…