ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ വരെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന പേരാണ് ജിന്റോയുടേത്

Follow Us :

ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ വരെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന പേരാണ് ജിന്റോയുടേത്. ഹൗസിലെ ശക്തനായ മത്സരാർത്ഥിയായ ജിന്റോയുടെ ഗെയിം പ്ലാനും സ്ട്രാറ്റജികളും തന്നെയാണ് പുറത്തു ചർച്ചയാകാറുള്ളത്. ചിലർ ജിന്റോയുടെ ഗെയിമിനെ പ്രശംസിക്കുമ്പോൾ ഒരു വിഭാഗം ജിന്റോയ്‌ക്കെതിരെയും സംസാരിയ്ക്കുന്നത് കാണാൻ സാധിക്കും. മാത്രമല്ല ഹൗസിൽ നിന്നും എവിക്കറ്റായവർ പുറത്തെ ജിന്റോയുടെ സപ്പോർട്ട് കണ്ട് കണ്ണുതള്ളിയിട്ടുണ്ട്. ജിന്റോയ്ക്കാണ് സീസൺ സിക്സില് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളതെന്നറിഞ്ഞ അമ്പരപ്പിലായിരുന്നു മിക്കവാറും. കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും ഒടുവിലായി പുറത്തായ അപ്സരയും റെസ്‌മിനും ജിന്റോയുടെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. റെസ്‌മിൻ ഹൗസിനുള്ളിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയിട്ടും ജിന്റോയ്‌ക്കെതിരേ സംസാരിക്കുന്നതാണ് കണ്ടത്. അതേക്കുറിച്ച് ഒരു ജിന്റോ ആരാധിക പറഞ്ഞ കാര്യനാഗാലാണ് ശ്രദ്ധിക്കപ്പെടുന്നത്. അശ്വതി പൊതുവാൾ എന്ന പ്രേക്ഷക പങ്കുവച്ച ഒരു കുറിപ്പ് ഇങ്ങനെയാണ്, ഔട്ട്‌ ആയതിന്റെ ക്ഷീണം തീർക്കുകയാണ് റെസ്മിനും അപ്സരയും.

അവർ കാണിച്ചു കൂട്ടിയ അഹങ്കാരത്തിന്റെ ലെവൽ കൂടിയപ്പോൾ പ്രേക്ഷകർ പിടിച്ചു പുറത്തു ഇട്ടു എങ്കിൽ അത് ഗെയിം സ്പിരിറ്റ്‌ ൽ കണ്ടു വിടുക. അല്ലാതെ യൂട്യൂബ് ചാനലുകളിൽ ജിന്റോ യെ കുറ്റം പറഞ്ഞു ഇരിക്കാൻ ജിന്റോ ജയിക്കുമെന്ന പേടി ആണോ. റെസ്മിൻ & അപ്സര ഒരേ സ്വരത്തിൽ ചോദിക്കുന്നു ജിന്റോ യെ ഇത്ര അധികം ഇഷ്ടപ്പെടാൻ കാരണം എന്ത്?? നിങ്ങൾ ഹൌസ് ൽ ഉള്ളവർ ഒരേ സ്വരത്തിൽ മണ്ടൻ നുണയൻ കള്ളൻ എന്നിങ്ങനെ ജിന്റോ യെ വിളിച്ചു പരിഹസിച്ചപ്പോൾ ഓർത്തില്ല അല്ലെ അതൊക്കെ അയാളുടെ ഗെയിം ആയിരുന്നെന്നും പ്രവോക്കേഷന്റെ അങ്ങേ അറ്റത്തിൽ നിങ്ങളെ എത്തിക്കുകയാണെന്നും….. വെല്ലുവിളിച്ചില്ലേ ജിന്റോ യെ നോമിനേഷൽ വന്നു നോക്ക് അപ്പോ ഔട്ട്‌ ആകും എന്ന്… എത്ര നോമിനേഷൻസ് ജിന്റോ ഫേസ് ചെയ്തു… നീയോ…??? ദീപാവലി ആഘോഷിക്കാൻ നിന്ന ഗബ്രി ഇപ്പൊ എവിടെ ആണ്?? ബെസ്റ്റ് ബെസ്റ്റ് അവാർഡ്കൾ വാങ്ങിയ അപ്സര എവിടെ ആണ്??? ജിന്റോ യുടെ മേൽ കുതിര കേറിയ നന്ദന എവിടെ ആണ്?? പ്രിയ സുഹൃത് ജാസ്മിന്റെ മുഖം നോക്കി ഒരെണ്ണം കൊടുത്തപ്പോഴും ഓർത്തില്ല അല്ലേ റെസ്മിനെ, നിന്നെ പോലെ 10 എണ്ണം മുന്നിൽ കിടന്നു പറഞ്ഞാൽ തെറിപിക്കേണ്ട ആരോഗ്യം ജിന്റോ യ്ക്ക് ഉണ്ടെന്നും അയാളുടെ സെല്ഫ് കണ്ട്രോൾ ന്റെ ചെറിയ ഒരു അംശം പോലും നിനക്കില്ലന്നും.

തോറ്റു ഇറങ്ങിയിട്ടും തീരാത്ത പക കാണുമ്പോ ചിരി വരുന്നു. സ്വന്തം കുടുംബതോട് ചോദിക്ക് അവർ പറയും ജിന്റോ നല്ല ഗെയിമർ ആണോ അല്ല യോ എന്ന്. ഹൌസ് ൽ ഉള്ള ഓരോരുത്തരെയും സ്വന്തം മൈൻഡ് ഗെയിം കൊണ്ട് പ്രവോക്കേഷൻന്റെ അങ്ങേ ലെവലിൽ ജിന്റോ എത്തിച്ചിട്ടുണ്ട് എന്നിട്ട് അവരെ കൊണ്ട് തന്നെ ഓരോന്ന് പറയിപ്പിക്കുക, അത് കേട്ട ഭാവം നടിക്കാതെ പോവുക. സമ്മതിക്കൂ ജിന്റോ മാത്രം ആയിരുന്നു bb6 ലെ യഥാർത്ഥ gamer എന്ന്… അല്ലാതെ ഓടി നടന്നു ജിന്റോ യെ കുറ്റം പറഞ്ഞാൽ വീണ്ടും സപ്പോർട്ട് കൂടത്തെ ഉള്ളൂ എന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷൻ ആയിരുന്നു അപ്സരയുടേതും രസ്മിന്റേതുമടക്കം. ഒരു കോമണാർ ആയിട്ടു കൂടിയ മികച്ച രീതിയിൽ ഗെയിം കളിച്ച വ്യക്തി ആയിരുന്നു രസ്മിൻ. അതുകൊണ്ട് തന്നെ റെസ്‌മിന്റെ എവിഷനും വളരെ ഞെട്ടലുണ്ടാക്കിയ കാര്യമാണ്. മാത്രമല്ല ഹൗസിൽ ജിന്റോയ്‌ക്കെതിരെ ഏറ്റവും കൂടുതൽ നിന്ന മത്സരാർത്ഥി പുറത്തിറങ്ങിയപ്പോഴും ജിന്റോയ്‌ക്കെതിരെ നിൽക്കുന്നതാണ് കണ്ടത്. ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് തനിക്കെതിരെ നിരവധി സൈബർ അറ്റാക് വന്നിട്ടുണ്ടെന്നും ജിന്റോയെയാണ് തനിക്ക് ഇഷ്ടമെന്ന് തന്റെ ഉമ്മ പറഞ്ഞത് തനിക്ക് എതിരെ വരുന്ന സൈബർ ആക്രമണങ്ങൾ കുറയ്ക്കാനാണ് എന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊടുത്ത അഭിമുഖത്തിൽ റെസ്‌മിൻ വ്യകത്മാക്കിയത്. ഏതായാലും റെസ്‌മിന്റെ ഈ വാക്കുകളും ചർച്ചയായിരുന്നു.