ലക്ഷ്മിയെ മനസ്സിലാക്കാൻ എന്നെ പോലുള്ള മിക്ക മലയാളികൾക്കും കഴിയാതെ പോയി!

ഏഷ്യാനെറ്റിൽ ഏറെ പ്രേക്ഷക പിന്തുണനേടി മുന്നേറിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. പരുപാടിയിൽ മികച്ച പ്രതികരണം ആണ് ഓരോ മത്സരാര്ഥികളും കാഴ്ചവെയ്ക്കുന്നത്. പരിപാടിയെ കുറിച്ച് തന്റെ ആശയങ്ങൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും നടക്കാറുണ്ട്. പരിപാടിയുടെ ആദ്യ എലിമിനേഷനിൽ ലക്ഷ്മി ജയൻ എന്ന മത്സരാര്ഥിയാണ് പുറത്ത് പോയത്. ലക്ഷ്മി പുറത്ത് പോയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോൾ ലക്ഷ്മിയെ അനുകൂലിച്ച് കൊണ്ട് വൈഷ്ണവ് എം ഹരിപ്രസാദ് എന്ന യുവാവ് ബിഗ് ബോസ് സീസൺ 3 ഫാൻസ്‌ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

BB യിൽ നിന്നും പലരും പടിയിറങ്ങിയത് ഞാൻ കണ്ടിട്ടുണ്ട്,,,,,,,,, അതിൽ രജിത്തേട്ടൻ പുറത്തായപ്പോൾ കഴിഞ്ഞ സീസണിൽ ഒരു പാട് വിഷമിച്ചിരുന്നു,,,, പക്ഷേ എന്തോ അതുപോലൊരു വിഷമം എനിക്ക് തോന്നിയത് ലക്ഷ്മി ചേച്ചി പുറത്തായ ദിവസമാണ്,,,,, ചേച്ചിയെ കണ്ടപ്പോൾ ഭയങ്കരിയായി ആദ്യമൊക്കെ തോന്നിയിരുന്നു,,,, ‘ എന്നാൽ ഇത്ര നിഷ്കളങ്കതയും ജനുവിനുമായ ഒരു ഫീമേൽ കണ്ടൻസ്റ്റൻസിനെ ഞാൻ BBയിൽ കണ്ടിട്ടില്ല,,,,, എന്നെ ആരും ഇഷ്ടപ്പെടില്ല എന്ന് ലാലേട്ടനോട് പറയുന്ന ആ സീൻ ഹൊ,,,,,, കണ്ണ് നനയിച്ചു കളഞ്ഞു,,,,,,, രണ്ട് പ്രാവിശ്യവും തൻ്റെ ഗെയിം മികവിൽ ക്യാപ്റ്റൻസി ടാസ്ക് തുടർച്ചയായി കളിച്ച ഈ പാവത്തെ മനസ്സിലാക്കാൻ എന്നെ പോലുള്ള മിക്ക മലയാളികൾക്കും മനസ്സിലാകാതെ പോയി,,,,, ഒരാളോടും ഒരു രീതിയിലും പ്രകോപനപരമായി സംസാരിക്കാത്ത ഒരു വ്യക്തി കൂടിയായിരുന്നു ലക്ഷ്മി ജയൻ,,,,,, ഒരായിരം പ്രാവിശ്യം ക്ഷമാപണം നടത്തുന്നു ചേച്ചി പുറത്തായതിൽ,,,,,,, പക്ഷേ ചേച്ചി പടിയിറങ്ങിയത് ലക്ഷകണക്കിന് മലയാളികളുടെ മനസ്സിലേക്കാണ്,,,,,, അവിടെ താങ്കൾ വിജയിച്ചിരിക്കുന്നു.

ലക്ഷ്മി വീണ്ടും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും. വൈൽഡ് കാർഡ് എൻട്രി വഴി ലക്ഷ്മി വീണ്ടും തിരിച്ചുവരണം എന്നാണു പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

Sreekumar R