നടന് കൊല്ലം സുധിയുടെ അകാല വിയോഗം സഹപ്രവര്‍കര്‍ക്ക് തീരാനോവാണ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ആരോഗ്യം വീണ്ടെടുക്കുന്നേയുള്ളൂ. കഴിഞ്ഞ ദിവസം ബിനു സുധിയുടെ ഭാര്യയെയും മക്കളെയും കണ്ടിരുന്നു. വാക്കറിന്റെ സഹായത്തോടെയാണ് ബിനു നടക്കുന്നത്.
ഇന്നിതാ മഹേഷ് കുഞ്ഞുമോനും ആരോഗ്യസ്ഥിതി പങ്കിട്ടിരിക്കുകയാണ്. ആരാധകര്‍ നിരന്തരം താരങ്ങളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ടായിരുന്നു. ആരാധകര്‍ ഒന്നടങ്കം പ്രാര്‍ഥനയിലാണ് എത്രയും വേഗം താരങ്ങള്‍ ചിരിവേദിയിലേക്ക് മടങ്ങിയെത്താന്‍.
സോഷ്യലിടത്ത് നിറയെ പ്രാര്‍ഥനകള്‍ നിറയുകയാണ്. മഹേഷ് കുഞ്ഞുമോനെ കുറിച്ച് അബി എബ്രഹാം കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മഹേഷ് എത്രയും വേഗം അടിപൊളിയായി തിരിച്ചെത്താന്‍ പ്രാര്‍ഥനകളോടെയാണ് അബിയുടെ പോസ്റ്റ്.
വിനീത് ശ്രീനിവാസനില്‍ നിന്നും, വിനായകനിലേക്കും, ബാബുരാജിലേക്കും, സൈജു കുറുപ്പിലേക്കും, രഞ്ജി പണിക്കരിലേക്കും, ജിനു ജോസെഫിലേക്കുമെല്ലാം കേവലം നിമിഷാര്ധങ്ങള് കൊണ്ട് ശബ്ദ സഞ്ചാരം നടത്തിയിരുന്ന പ്രതിഭ.
തനിക്കുമുന്നെ വന്ന ഒരു മിമിക്രി കലാകാരനേയും അനുകരിക്കാതെ തന്റെതായ ശൈലി കൊണ്ടും അതിലുള്ള പെര്ഫെക്ഷന് കൊണ്ടും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന് മഹേഷ് കുഞ്ഞുമോന് പഴയതിലും അടിപൊളിയായി തിരിച്ചു വരട്ടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം?? എന്നാണ് അബിയുടെ പോസ്റ്റ്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…