മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് മഞ്ജു പിള്ളയുടെ കാര്യത്തിൽ സത്യമാണ്

കഴിഞ്ഞ ദിവസം ആണ് ഹോം എന്ന മലയാള ചിത്രം പ്രദർശനത്തിന് എത്തിയത്. നിരവധി പേരാണ് ചിത്രം കണ്ടു കഴിഞ്ഞു നല്ല അഭിപ്രായങ്ങളുടെ മുന്നോട്ട് വന്നത്. സിനിമ നിരൂപകർ പോലും ഒന്നടങ്കം കൈ അടിച്ചാണ് ചിത്രം കണ്ടു തീർത്തത്. മലയാള സിനിമയിൽ ഇന്നസെന്റ് എന്ന നടന് ഇത് വരെ കിട്ടാത്ത തരത്തിൽ ഉള്ള വേഷം ആണ് ചിത്രത്തിൽ ലഭിച്ചത്. ഇന്നസെന്റിന്റെ അസാധാരണമായ അഭിനയം കണ്ടു കയ്യടിച്ചത് പോലെയാണ് ചിത്രത്തിലെ മഞ്ജു പിള്ളയുടെ കഥാപാത്രവും. നിരവധി പേരാണ് മഞ്ജു പിള്ളയുടെ കഥാപാത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ സിനിമ ആസ്വാദയകാരുടെ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ മഞ്ജു പിള്ളയെ കുറിച്ച് വന്ന ഒരു  കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ,

Manju Pillai New Photos

“കുട്ടിക്കാലത്ത് കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചില കുടുംബ ചിത്രങ്ങൾ’ എന്ന പരിപാടിയിൽ ആയിരുന്നു മഞ്ജു പിള്ളയെ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോഴത്തെ ഉപ്പും മുളകും പ്രോഗ്രാമിന്റെ ഒക്കെ മാതൃകയിൽ ഒരു ജനപ്രിയ പരിപാടി തന്നെ ആയിരുന്നു ചില കുടുംബ ചിത്രങ്ങൾ.മഞ്ജുവിന്റെ കൂടെ അഭിനയിച്ചത് ജഗദീഷ് ആയിരുന്നു.. സിനിമയിൽ Mr. ബട്ട്ലറിലും ഇരട്ടക്കുട്ടികളുടെ അച്ഛനിലും രാവണ പ്രഭുവിലും മഴയെത്തും മുൻപേയിലുമൊക്കെ മഞ്ജുവിനെ ശ്രദ്ധിച്ചെങ്കിലും അവരുടെ കഴിവിനൊത്ത വേഷങ്ങളിൽ കണ്ടതേയില്ല.(നാല് പെണ്ണുങ്ങളിലെ വേഷം ഒഴിച്ച് നിർത്തിയാൽ )”.

Manju Pillai new makover

കോമഡി രംഗങ്ങളിൽ തന്റെതായ ഒരു ശൈലിയുള്ള നടിയാണ് മഞ്ജു.. കുട്ടിക്കാലത്ത് ചില കുടുംബ ചിത്രങ്ങളിലും ഇന്ദുമുഖി ചന്ദ്രമതിയിലും ഒക്കെ ചിരിപ്പിച്ച അതെ പോലെ തന്നെ ഇപ്പോൾ തട്ടീം മുട്ടീം എന്ന പരിപാടിയിലും പ്രേക്ഷകന്റെ ചിരി കവരുവാൻ അവർക്ക് കഴിയുന്നുണ്ട്…’ചില കുടുംബ ചിത്രങ്ങ’ളെ കുറിച്ചു സൂചിപ്പിച്ചതു മറ്റൊന്നിനുമല്ല. ഒരു ഹാസ്യ നടി എന്നതിനേക്കാൾ ഒരുപാട് കഴിവുകൾ ഉള്ള അഭിനേത്രി ആണ് അവരെന്ന് ആ പരിപാടി കണ്ടിരുന്നവർക്ക് അറിയുമായിരിക്കും. മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ പ്രയോഗമാണ്. എങ്കിലും സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ള താരങ്ങളെ നല്ല വേഷങ്ങളിൽ,മറ്റാരെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ തോന്നാത്തത്ര മനോഹരമായി കാണുന്ന സന്തോഷം കൂടിയാണ് ഹോം എന്ന സിനിമ നൽകുന്നത്.

Manju Pillai image

മലയാളത്തിൽ വളരെകാലത്തിനു ശേഷം മനസ്സു നിറയ്ക്കുന്ന ഒരു ഫീൽഗുഡ് സിനിമ വരുമ്പോൾ അതിൽ പ്രിയപ്പെട്ട ഇന്ദ്രൻസിനോടൊപ്പം മഞ്ജു പിള്ളയും ഹൃദയത്തിൽ ഇടം പിടിക്കുമ്പോൾ…ആഹാ…. ഹാപ്പിനെസ്സ് പ്രൊജക്ടിൽ ധന്യ വർമ്മ ചോദിക്കുന്നത് പോലെ വാട്ട്‌ ഈസ്‌ യുവർ ഹാപ്പിനെസ്സ് എന്ന് ചോദിച്ചാൽ അത് മനോഹരമായൊരു സിനിമ കാണുന്നതാണ് എന്നല്ലാതെ മറ്റെന്തു പറയാൻ.” എന്നുമാണ് കുറിപ്പിൽ പറയുന്നത്.

Sreekumar

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

5 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago