വർഷങ്ങൾക്ക് ശേഷം മീശമാധവൻ സിനിമയെ കുറിച്ച് ചിന്തിപ്പിക്കുന്ന ആരാധകന്റെ സംശയം

Follow Us :

വര്ഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ദിലീപ് ചിത്രം ആണ് മീശ മാധവൻ. ദിലീപ് ഹരീശ്രീ അശോകൻ കൂട്ടുകെട്ടിൽ ഉണ്ടായ മറ്റൊരു വിജയ ചിത്രം. ചിത്രം റിലീസ് ആയി വർഷങ്ങൾക്ക് ഇപ്പുറവും ആരാധകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ആണ് മീശമാധവന്റെസ്ഥാനം. ഒരുപക്ഷെ ദിലീപിനെ ജനപ്രീയ നായകൻ ആക്കിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് മീശമാധവൻ. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റുകൾ ആയി യുവതലമുറയുടെ ഇടയിലും തരംഗം ആണ്. ചിത്രത്തിലെ മാധവനും സുഗുണനും രുക്മിണിയും എല്ലാം താനെ ഇന്നും ആരാധകരുടെ മനം കവർന്നുമുന്നേറുകയാണ്. 151 ദിവൻസങ്ങൾ ആണ് ചിത്രം തിയേറ്ററിൽ തുടർച്ചയായി പ്രദർശനം നടത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ  കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണു ശ്രദ്ധനേടുന്നത്.

“.. എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ഇനി സിനിമയുടെ നീളം കൂടിയത് കൊണ്ട് മുറിച്ചു മാറ്റിയ സീൻ വല്ലതും ഉണ്ടായിരുന്നോ ആവോ.. like പണ്ട് ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നപ്പോ പുഴയിൽ പ്രഭ കുളിക്കാൻ ഇറങ്ങി. ഒഴുക്കിൽ പെട്ടതുപോയ പ്രഭയുടെ ജീവൻ മാധവൻ രക്ഷിക്കുന്നു. സാധാരണ അങ്ങനെ ആണല്ലോ പതിവ്.

നായികയുടെ ജീവൻ രക്ഷിച്ചാൽ പിന്നെ അവളുടെ ശരീരവും മനസ്സും ജീവൻ രക്ഷിച്ച ആൾക്ക് സ്വന്തം !! എന്നാലും എത്ര ആലോചിച്ചിട്ടും അതിന്റെ ഗുട്ടൻസ് മനസ്സിലാകുന്നില്ല. പ്രഭക്ക് എങ്ങനെ മാധവനോട് ഇഷ്ടം തോന്നി?. ഇനി പാവപ്പെട്ട നായകനെയോ, കലാകാരനായ നായകനെയോ, ബഹുമുഖ പ്രതിഭയായ നായകനെയോ അങ്ങോട്ട് പ്രേമിക്കുന്ന ക്ളീഷേ കഥയിൽ നിന്നും വ്യത്യസ്തമാക്കിയതാണോ…..” എന്നുമാണ് കുറിപ്പിൽ ആരാധകൻ പറയുന്നത്. വളരെ പെട്ടന്ന് തന്നെ ആരാധകന്റെ ഈ ചോദ്യം ചർച്ച ആക്കുകയായിരുന്നു. പല തരത്തിൽ ഉള്ള അഭിപ്രായങ്ങളുമായി ആണ് ആരാധകർ എത്തിയിരിക്കുന്നത്.