ഉർവശി ശോഭനയെക്കാൾ മികച്ചനടിയായതിന്റെ കാരണം!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടു നടികൾ ആണ് ഉർവശിയും ശോഭനയും. നിരവധി ആരാധകർ ആണ് ഇരുവർക്കും ഉള്ളത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ ഇന്നും സജീവമായ താരങ്ങൾ കൂടിയാണ് ഇരുവരും. ഇവരിൽ ആരാണ് മികച്ച നടിയെന്ന് പറയാൻ ഒരൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇപ്പോഴിതാ ഇരുവരുടെയും അഭിനയ മികവിനെ പ്രശംസിച്ച് കൊണ്ടുള്ള ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഷെസ്ലിയാ സലിം എന്ന യുവതിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം,

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൻ്റെ വിജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് ശോഭന എന്ന അതുല്യ പ്രതിഭ തന്നെയാണ്. മലയാള സിനിമാ മേഖലയിൽ ശോഭനയോളം താര മൂല്യം ലഭിച്ച നടിമാർ വളരെ കുറച്ചു മാത്രമേ ഉള്ളൂ. ശോഭനയുടെ കാല ഘട്ടത്തിൽ വേറെയും പല ഗംഭീര നായികമാർ ഉണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ട കാര്യമാണ്. ശോഭന ഓവർ റേറ്റ് ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. 1980-90കളിലെ മലയാള സിനിമ പരിശോധിച്ചാൽ ഉർവശിയെ പോലെ വേർസറ്റയിൽ ആയ ഒരു നടി വേറെ ഇല്ലെന്നു തന്നെ പറയാം. അവരെപ്പോലെ വ്യത്യസ്ത ഭാവങ്ങൾ വളരെ തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ വേറെ ഏത് അഭിനേത്രിക്കാണ് സാധിക്കുക. ഇതിന് ഉർവശിക്ക് അപുറത്ത് വേറെ ആരും തന്നെ ഇല്ല എന്നാണ് ഉത്തരം. ഉർവ്വശിയും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എവിടെയും അധികമായി അവർ ചെയ്ത കഥാപാത്രത്തെ പറ്റി പറഞ്ഞു കേട്ടില്ല. ഇവരെ താരതമ്യം ചെയ്യുമ്പോൾ ഉള്ള മറ്റൊരു രസകരമായ വസ്തുത ഇവർ രണ്ടാളും മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ഒരേ വർഷം ആണ് (1984) എന്നതാണ്. തുടക്ക കാലം മുതൽ തന്നെ രണ്ടു പേരും അനേകം സിനിമകളിൽ മുൻ നിര നായകൻമാരുടെ നായികമാരായി അഭിനയിച്ചു. പക്ഷേ ഇവർക്ക് രണ്ടു പേർക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും രണ്ടു രീതിയിൽ ആയിരുന്നു. എന്തായിരിക്കും ഇതിൻറെ കാരണം/കാരണങ്ങൾ? വിരലിലെണ്ണാവുന്ന കുറച്ച് സിനിമകൾ ഒഴിച്ചാൽ ശോഭന തനി നാട്ടിൻ പുറത്തെ കുശുമ്പും കുന്നായ്മയും ഒക്കെയുള്ള, പഠിപ്പും വിവരവും കുറഞ്ഞ ഒരു സ്ത്രീ ആയിട്ട് അഭിനയിച്ചിട്ടുണ്ടാകില്ല.

urvashi about film

ഒന്നെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ അല്ലെങ്കിൽ കോളേജ് കുമാരി അതുമല്ലെങ്കിൽ ഏതെങ്കിലും ധന്യ സവർണ്ണ കുടുംബത്തിലെ എല്ലാത്തരം ക്യാപിറ്റലുകളും അനുഭവിച്ച് ജീവിക്കുന്ന പെൺ കുട്ടി. ഇത്രയും ഐഡിയലിസ്റ്റിക് ആയ കഥാപാത്രങ്ങളോട് സ്റ്റീരിയോടിപ്പിക്കൽ ആയി ചിന്തിക്കുന്ന ആർക്കാണ് ഇഷ്ടം തോന്നാതിരിക്കുക. മഹേഷിൻറെ പ്രതികാരം സിനിമയിൽ കൃസ്പിനും സോണിയയും നടത്തുന്ന സംഭാഷണത്തിൽ മമ്മൂട്ടിയെയും മോഹൻ ലാലിനെയും താരതമ്യം ചെയ്യുന്നത് പോലെയാണ് ഏറെക്കുറെ ശോഭനയുടെയും ഉർവശിയുടെയും സിനിമകൾ. എല്ലാത്തരം കഥാ പാത്രങ്ങളും അതി ഗംഭീരമായി അഭിനയിച്ചിട്ടുള്ള നടിയാണ് ഉർവശി. തലയണ മന്ത്രം എന്ന സിനിമ ഉദാഹരണം മാത്രം. അതിലെ അസൂയ കാരിയായ ചേട്ടത്തിയമ്മയുടെ കഥാ പാത്രം മലയാളികൾ സ്വീകരിച്ചു എന്നത് അവരുടെ അസാമാന്യ പ്രതിഭ മൂലമാണ്. ചെറിയ രീതിയിലെങ്കിലും നെഗറ്റീവ് ടച്ചുള്ള കഥാ പാത്രം ചെയ്യാൻ എല്ലാ നടിമാരും ധൈര്യം കാണിക്കാറില്ല. അതിലെ സ്വാഭാവിക നഷ്ടപ്പെട്ടാൽ എല്ലാ രീതിയിലും ടൈപ്പ് ചെയ്യപ്പെടും എന്ന ബോധ്യം ആയിരിക്കാം അതിനൊരു കാരണം. ഉർവ്വശി അഭിനയിച്ച കഥാ പാത്രങ്ങൾ ശ്രദ്ധിച്ചാൽ എല്ലാ തരം പെൺ ജീവിതങ്ങളും ഏറെക്കുറെ കാണാൻ സാധിക്കും എന്നത് വാസ്തവം. സ്ത്രീ ധനം എന്ന സിനിമയിലെ ഉത്തമയായ എല്ലാം സഹിക്കുന്ന മറുത്ത് ഒരക്ഷരം പറയാത്ത ഭാര്യയും മരു മകളും ആയി ഉർവശി ജീവിച്ചു. ആ വർഷം തന്നെ ഇറങ്ങിയ മിഥുനം എന്ന സിനിമയിൽ എല്ലാത്തിനും പരാതിപറയുന്ന ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരു യാഥാസ്ഥിക കാമുകിയായും ഭാര്യയായും തകർത്തഭിനയിച്ചു. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്ത കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു കൊണ്ട് മെച്ചപ്പെട്ട നിൽക്കുന്നു. അഞ്ഞൂറോളം മലയാള സിനിമകളിൽ അഭിനയിച്ച ഉർവശി 2010ന് ശേഷം കുറച്ച് അധികം ശ്രദ്ധിക്കപ്പെടാത്ത സിനിമകളുടെ ഭാഗമായി എന്നതൊഴിച്ചാൽ അവരുടെ ഒരിക്കലും ശരാശരിയിൽ നിന്ന് താഴെക്ക് പോയിട്ടില്ല. എന്നിട്ടും ശോഭന എന്തു കൊണ്ട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികയായി എന്നതിന് താൻ മനസ്സിലാക്കിയിടത്തോളം രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായ കാരണം മലയാളികളുടെ സ്റ്റീരിയോ ടിപ്പിക്കലി കൺസ്ട്രക്‌റ് ചെയ്ത് ഫ്രെയിമിൽ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി എന്നതാണ്. രണ്ടാമത്തേത് അവരുടെ സൗന്ദര്യവും.

നല്ല ഉയരമുള്ള മെലിഞ്ഞ വെളുത്ത നിറമുള്ള ഏതുതരം വസ്ത്രവും നന്നായിഇണങ്ങുന്ന സുന്ദരി എന്ന പറയപ്പെടാൻ ഉള്ള എല്ലാ ഫീച്ചേഴ്സ് ആവോളം ഉള്ളതു കൊണ്ട് കൂടിയാണ്. മറ്റുള്ള നടിമാർക്ക് ഇല്ലാതെ പോയത് മലയാളിയുടെ പൊതു ബോധത്തിന് ഉള്ളിൽ സൃഷ്ടിക്കപ്പെട്ട ഈ പെർഫെക്റ്റ് ബ്ലെണ്ട് ഇല്ല എന്നതായിരുന്നു. ശോഭന ഒരു മികച്ച അഭിനേത്രി ആണെന്നതിൽ തർക്കമില്ല. മണി ച്ചിത്രത്താഴിലെ നാഗ വല്ലിയായി മലയാളിക്ക് വേറൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റാത്തത് അവരുടെ അഭിനയ പാടവം കൊണ്ട് തന്നെയാണ്. അതു കൊണ്ടു തന്നെ എല്ലാത്തരം കഥാ പാത്രങ്ങളും ഒരു പോലെ പരീക്ഷിച്ചു വിജയിച്ചത് ഉർവശി തന്നെയാണ് എന്ന് നിസംശയം പറയാം. ശോഭനയെക്കാൾ കയ്യടികളും സ്നേഹവും ആദരവും അർഹിക്കുന്നത് അവർ തന്നെ.

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

7 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

1 hour ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago