വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ പ്രിയ നടന് ബാബു ആന്റണി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. ഒരുകാലത്ത് യുവജനതയുടെ ആവേശമായിരുന്നു പവര്‍സ്റ്റാര്‍ തിരിച്ചു വരുന്നു എന്ന് കേട്ടപ്പോഴെ ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ചൂടന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്.
സിനിമയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ സംവിധായകന് ഒമര്‍ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഈ വിവരം കൂടി അറിഞ്ഞതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്. സംവിധായകന് പുറത്ത് വിട്ട വിവരം എന്താണെന്ന് അല്ലേ..? സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രെയിലര്‍ എന്നിവ എന്ന് പുറത്ത് വിടുമെന്നാണ് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്ത്.
പവര്‍സ്റ്റാര്‍ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, ജൂണ്‍ ഒന്നാം തീയതിയും സിനിമയുടെ ട്രെയിലര്‍ ജൂലൈ എട്ടാം തീയതിയും പുറത്ത് വിടുമെന്നാണ് സംവിധായകന് ഒമര്‍ലുലു അറിയിച്ചിരിക്കുന്നത്. അതേസമയം, താനിത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു സിനിമയായിരിക്കും പവര്‍സ്റ്റാര്‍ എന്ന് ഒമര്‍ലുലു നേരത്തെ അറിയിച്ചിരുന്നു.
ആക്ഷന്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയായിരിക്കും എന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. സിനിമയെ കുറിച്ച് പുറത്ത് വിടുന്ന ഓരോ വാര്‍ത്തകളും ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയപ്പെട്ട നടന് ബാബു ആന്റണിയെ ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…