ആദ്യ പ്രദർശനം സാക്ഷാൽ കാൻ ചലച്ചിത്രമേളയിൽ; ജാഫർ ഇടുക്കിയുടെ ‘പൊയ്യാമൊഴി’

Follow Us :

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന പൊയ്യാമൊഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കാൻ ചലച്ചിത്രമേളയിലാണ്. മേളയിലെ ഫിലിം മാർക്കറ്റിലാണ് ചിത്രത്തിൻറെ പ്രീമിയർ പ്രദർശനം. മെയ് 19 നാണ് കാനിലെ പ്രദർശനം.

ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ചെറുപൊയ്ക, ആർട്ട് നാഥൻ മണ്ണൂർ, കളറിസ്റ്റ് ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ തപസ് നായക്,
മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം റോസ് റജിസ്, സ്റ്റിൽസ് ജയപ്രകാശ്, പരസ്യകല എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ റെന്നറ്റ്, ആക്ഷൻ ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം ഹരീഷ് എ വി, ഓൺലൈൻ മീഡിയ മഞ്ജു ഗോപിനാഥ്‌. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു പൊയ്യാമൊഴിയുടെ ചിത്രീകരണം. പി ആർ ഒ- എ എസ് ദിനേശ്.