‘ബാഹുബലി’ ജീവിതത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രഭാസ്..!!

ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു തരംഗം തന്നെ സൃഷ്ടിച്ച സിനിമയായിരുന്നു രാജമൗലിയുടെ ബാഹുബലി എന്ന ചിത്രം. ഈ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി നടന്‍ പ്രഭാസ് മാറിയിരുന്നു. എന്നാല്‍ ബാഹുബലി എന്ന ചിത്രം തനിക്ക് ഒരുപാട് പ്രശംസകള്‍ നേടിത്തന്നു എങ്കിലും ആ സിനിമ ജീവിതത്തില്‍ ഒരുപാട് സമ്മര്‍ദ്ദം ഇപ്പോഴും തനിക്ക് തീര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് പ്രഭാസ് തുറന്ന് പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ ഈ തുറന്ന് പറച്ചില്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധക സമൂഹം. സിനിമ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങള കുറിച്ച് അദ്ദേഹത്തിന്‌റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ”തീര്‍ച്ചയായും ബാഹുബലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ താരങ്ങള്‍ എപ്പോഴും 500 കോടി ഉണ്ടാക്കണമെന്നില്ല.”ബാഹുബലിയിലൂടെ എനിക്ക് വലിയൊരു ഭാഗ്യം ലഭിച്ചു, അത് എന്റെ ആരാധകര്‍ക്കായി വീണ്ടും വീണ്ടും പെര്‍ഫോം ചെയ്യാനും വാണിജ്യ സിനിമകള്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്നിലുണ്ടാക്കി.

ആക്ഷന്‍ സിനിമകള്‍ ചെയ്യല്‍ എന്നെ സംബന്ധിച്ച് താരതമ്യേന എളുപ്പമാണ്, എന്നാല്‍ വ്യത്യസ്ത ജോണറുകള്‍ പരീക്ഷിക്കാനാണ് ഞാനാഗ്രഹിക്കുന്നത്, ബാഹുബലി എനിക്ക് ഒരുപാട് നേട്ടങ്ങള്‍ തന്നു, എന്റെ ജീവിതകാലം മുഴുവന്‍ ബാഹുബലിയെന്ന് വിളിക്കപ്പെടുന്നതിലും എനിക്ക് പ്രശ്നമില്ല. എന്നാല്‍ അതിനു ശേഷമുള്ള പ്രതീക്ഷകള്‍… എപ്പോഴും അവിടെയെത്താന്‍ ബുദ്ധിമുട്ടാണെന്നതാണ് സത്യം. പെട്ടെന്നൊരുനാള്‍ ഒരു സംസ്ഥാനത്ത് നിന്നുള്ള സിനിമ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു, ഏറെ പ്രതികരണം ലഭിക്കുന്നു,

അതിനാല്‍ ആ സ്‌ട്രെസ് പോയിന്റ് തീര്‍ച്ചയായുമുണ്ടാകും. ബാഹുബലി വളരെ വലുതായിരുന്നു, ഒന്നാം ഭാഗവും പിന്നെ രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴും ചിത്രം ടിവിയില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നു. ബാഹുബലി എന്നോടൊപ്പം എന്നും ചേര്‍ന്നിരിക്കും. എന്നാല്‍ എന്റെയെല്ലാ സിനിമകളും വ്യത്യസ്തമാണെന്നും, എല്ലാം ബാഹുബലിയെപ്പോലെ ആകാന്‍ പോകുന്നില്ലെന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട്.”

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

19 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago